നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കും;നടപടി വാരാന്ത്യ ലോക്ഡൗൺ പിന്‍വലിച്ചതിനാല്‍

    സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കും;നടപടി വാരാന്ത്യ ലോക്ഡൗൺ പിന്‍വലിച്ചതിനാല്‍

    പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചതോടെയാണ് മദ്യശാലകള്‍ തുറക്കുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      സംസ്ഥാനത്ത് ഇന്ന് മദ്യ വില്‍പ്പന ശാലകള്‍ തുറക്കും. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചതോടെയാണ് മദ്യശാലകള്‍ തുറക്കുന്നത്. രാവിലെ 9 മുതല്‍ വൈകീട്ട് 7 മണി വരെയായിരിക്കും പ്രവര്‍ത്തനം.

      ബാറുകള്‍ , ബിവറേജുകള്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ എന്നിവ തുറക്കും. നേരത്തെ ശനിയും ഞായറും വാരാന്ത്യ ലോക്ഡൗണ്‍ ആയതിനാല്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി ചുരുക്കിയെങ്കിലും ശനിയാഴ്ച മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ വൈകീട്ടോടെ മദ്യശാലകള്‍ തുറക്കാമെന്ന് അറിയിച്ച് റീജനല്‍ മാനേജര്‍മാര്‍ നിര്‍ദ്ദേശം നല്‍കി.

      അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വലിയ എതിര്‍പ്പാണ് ഉളവാക്കുന്നത്. ഇതിനിടെയാണ് ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോള്‍ സാമൂഹിക അകലം പോലും ഇല്ലാതെയാണ് മദ്യശാലകളുടെ പ്രവര്‍ത്തനം.

      ബുധനാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. ഞായര്‍ ഒഴികെയുള്ള ആറു ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. എന്നിങ്ങനെയാണ് തീരുമാനം.

      ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. നൂറില്‍ എത്ര പേര്‍ രോഗികള്‍ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളില്‍ ഇളവും ഏര്‍പ്പെടുത്തും

      നേരത്തെ ടി പി ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും വ്യാപാര സംഘടനകളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്? പിന്നാലെയാണ്? ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്?.

      നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

      സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കിലും ഓഗസ്റ്റ് ഒന്‍പതാം തീയതി മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
      Published by:Karthika M
      First published:
      )}