• HOME
  • »
  • NEWS
  • »
  • kerala
  • »
  • ടോക്കൺ ഇല്ലാതെ ബിവറേജസിൽനിന്ന് മദ്യം വാങ്ങാം; സംവിധാനം താൽക്കാലികമെന്ന് വിശദീകരണം

ടോക്കൺ ഇല്ലാതെ ബിവറേജസിൽനിന്ന് മദ്യം വാങ്ങാം; സംവിധാനം താൽക്കാലികമെന്ന് വിശദീകരണം

ബാറുകളിൽ വിൽപന ഉയരുകയും ബെവ്കോ വിൽപനശാലകൾ വരുമാനം കുറയുകയും ചെയ്തിരുന്നു

bevco

bevco

  • Last Updated :
  • Share this:
    തിരുവനന്തപുരം; സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ വിൽപനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യ വിതരണം തുടങ്ങി. ബെവ് ക്യൂ ആപ്പ് തകരാറിലായതിനാൽ താൽക്കാലികമായാണ് മദ്യവിതരണം ടോക്കൺ ഇല്ലാതെ നടത്തുന്നതെന്ന് ബിവറേജസ് കോർപറേഷൻ വിശദീകരിക്കുന്നു.

    കോവിഡ് 19 ലോക്ക്ഡൌണിനുശേഷം മദ്യവിൽപനശാലകൾ തുറന്നപ്പോഴാണ് ബെവ് ക്യൂ ആപ്പ് മുഖേനയുള്ള ടോക്കൺ സംവിധാനം ഏർപ്പെടുത്തിയത്. ബാറുകളിലും ടോക്കൺ ഉപയോഗിച്ച് മദ്യവിതരണത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, ബാറുകളിൽ വിൽപന ഉയരുകയും ബെവ്കോ വിൽപനശാലകൾ വരുമാനം കുറയുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ചില ബാറുകളിൽ ടോക്കൺ ഇല്ലാതെ തന്നെ മദ്യം നൽകുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നു.

    മദ്യവിൽപനയിലൂടെ ലഭിക്കേണ്ട വലിയ വരുമാനം കുറഞ്ഞതോടെ ടോക്കൺ ഇല്ലാതെ മദ്യം നൽകാൻ ജീവനക്കാരോട് ബെവ്കോ അധികൃതർ നിർദേശിച്ചു. എന്നാൽ ഔദ്യോഗിക ഉത്തരവ് നൽകാതെ ഇത്തരത്തിൽ മദ്യം വിൽക്കാനാകില്ലെന്ന നിലപാടാണ് ജീവനക്കാർ സ്വീകരിച്ചത്. വിജിലൻസ് കുരുക്ക് ഉണ്ടാകുമോയെന്ന് ഭയന്നാണ് ജീവനക്കാർ ടോക്കൺ ഇല്ലാതെ മദ്യം നൽകാൻ വിസമ്മതിച്ചത്.

    അതിനിടെയാണ് ബെവ് ക്യൂ ആപ്പ് തകരാറിലായത് ചൂണ്ടിക്കാട്ടി ടോക്കൺ ഇല്ലാതെ മദ്യം നൽകാൻ അധികൃതർ വീണ്ടും നിർദേശിച്ചത്. ഇതനുസരിച്ചാണ് കഴിഞ്ഞ ദിവസം മുതൽ ബെവ്കോ വിൽപനശാലകളിൽ മദ്യ വിതരണം നടക്കുന്നത്. അതേസമയം മാസ്ക്ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ അധികൃതർ മദ്യവിൽപനശാലകളിൽ ഉറപ്പ് വരുത്തുന്നുണ്ട്.
    Published by:Anuraj GR
    First published: