നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Bevco Facebook Instagram: ഇനി ധൈര്യമായി 'ഷെയറിടാം' ബെവ്കോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി

    Bevco Facebook Instagram: ഇനി ധൈര്യമായി 'ഷെയറിടാം' ബെവ്കോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി

    പരാതി നൽകിയും വ്യാജൻമാരെ പൂട്ടിച്ചും മടുത്തപ്പോഴാണ് ഇനി നേരിട്ടു കളത്തിലിറങ്ങാമെന്ന് ബെവ്കോ തീരുമാനിച്ചത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ (Social Media) വ്യാജന്മാരെ നേരിടാൻ ബിവറേജസ് കോർപറേഷൻ (Beverages Corporation) തന്നെ നേരിട്ടെത്തി. ബെവ്കോയുടെ (Bevco) മുദ്രവെച്ച് വ്യാജ അക്കൗണ്ട് (Fake Social Media Account) ഉണ്ടാക്കുകയും അതുവഴി വ്യാജ മദ്യബുക്കിങ് വരെ തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോർപറേഷൻ സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ തീരുമാനിച്ചത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമാണ് കോർപറേഷൻ അക്കൗണ്ട് തുടങ്ങിയത്.

      കഴിഞ്ഞ ഏതാനും നാളുകളായി ബിവറേജസ് കോർപറേഷനെ വ്യാജന്മാർ പിന്തുടരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ കോർപറേഷന്റെ മുദ്ര വച്ച് അക്കൗണ്ടുകൾ തുടങ്ങി വ്യാജ മദ്യബുക്കിങ് വരെ നടക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വ്യാജ മദ്യ ബ്രാൻഡുകളുടെ പരസ്യം വരെ ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

      Also Read- Karunya Lottery| KSEB ജീവനക്കാരന് അടിച്ചത് 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം

      പരാതി നൽകിയും വ്യാജൻമാരെ പൂട്ടിച്ചും മടുത്തപ്പോഴാണ് ഇനി നേരിട്ടു കളത്തിലിറങ്ങാമെന്ന് ബെവ്കോ തീരുമാനിച്ചത്. ബെവ്കോ ഷോപ്പുകൾ, വെയർഹൗസുകൾ തുടങ്ങിയവയുടെ എണ്ണവും ചിത്രങ്ങളും ഗ്രാഫിക്സും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യക്കുപ്പിയുടെ പടവും ബ്രാൻഡും പ്രദർശിപ്പിക്കാൻ പാടില്ലെന്നത് കൊണ്ടാണ് പകരം ഗ്രാഫിക്സ് ഇറക്കിയത്.

      ക്യൂ നിൽക്കാതെ മദ്യം വാങ്ങാവുന്ന ഷോപ്പുകളുടെ എണ്ണവും ചിത്രവും അക്കൗണ്ടിൽ നൽകിയിട്ടുണ്ട്. വിലയും വിശദ വിവരങ്ങളും നോക്കാൻ വെബ്സൈറ്റ് ലിങ്കും നൽകി. ബെവ്കോയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എത്തും.

      നിലവിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ 20 ബെവ്കോ ഷോപ്പുകളിൽ ബുക്ക് ചെയ്ത് ലഭിക്കുന്ന സമയത്ത് ചെന്ന് ക്യൂ നിൽക്കാതെ മദ്യം വാങ്ങാം. ഫേസ്ബുക്ക് അക്കൗണ്ടിൽ ഇതിനും ലിങ്ക് നൽകിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ ആകുന്നതോടെ ക്യൂ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.

      ഹൈക്കോടതിയുടെ തുടർച്ചയായ വിമർശനം

      ബെവ്കോ മദ്യവിൽപന ശാലകളിൽ ഉപഭോക്താക്കളെ കന്നുകാലികളെപോലെ പരിഗണിക്കുന്നതിനെതിരെ ഹൈക്കോടതി നിരന്തരം കോർപറേഷനെതിരെ വിമർശനം ഉന്നയിക്കുകയാണ്. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ മാറ്റം കൊണ്ടുവരണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസവും പറഞ്ഞു. ബെവ്കോ മദ്യഷോപ്പുകള്‍ പരിഷ്‌ക്കരിക്കുന്നതില്‍ നയപരമായ മാറ്റം അനിവാര്യമാണെന്നും ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

      Also Read- Mullaipperiyar | മുല്ലപ്പെരിയാർ വിഷയം സുപ്രീം കോടതിയിൽ; നിലവിലെ ജലനിരപ്പ് കേരളം കോടതിയെ അറിയിക്കും

      സാധാരണ കടകളിലെ പോലെ ബെവ്കോ ഔട്ട്ലെറ്റുകളിലും കയറാന്‍ കഴിയണം. വില്‍പ്പന രീതിയില്‍ നയപരമായ മാറ്റം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം നടപ്പില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്തെടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുതെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. മദ്യശാലകള്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയര്‍ന്നപ്പോഴായിരുന്നു കോടതി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്.
      Published by:Rajesh V
      First published:
      )}