തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന വിദേശ നിർമിത ഇന്ത്യൻ മദ്യകുപ്പിയിൽ ക്യുആർ കോഡ് (QR Code) പതിക്കാനുള്ള ബിവറേജസ് കോർപ്പറേഷന്റെ (Bevco) നിർദേശം എക്സൈസ് വകുപ്പിന്റെ (Kerala Excise) സജീവ പരിഗണനയിൽ. വില ഉൾപ്പെടെയുള്ളവ ഇനി ക്യൂആർ കോഡിലായിരിക്കും ഉണ്ടാകുക.
പുതിയ മദ്യനയത്തിൽ ഈ നിർദേശവും ഉൾപ്പെടും. നിലവിൽ മദ്യനിർമാണ കമ്പനികളിൽ നിന്ന് ഗോഡൗണുകളിൽ എത്തുന്ന കുപ്പികളിൽ തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്. പുതിയ നിർദേശപ്രകാരം കമ്പനികൾ തന്നെ ക്യൂആർ കോഡ് പതിക്കും. ഗോഡൗണിൽ മദ്യത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സ്കാനർ ഒരുക്കും.
ഈ സ്കാനർ വഴിയാകും ലോറികൾ കടന്നു പോകുക. കമ്പ്യൂട്ടറിൽ ശേഖരിക്കുന്ന വിവരം കോർപ്പറേഷൻ ആസ്ഥാനം വരെ ലഭിക്കും.
അതേസമയം, 17 പുതിയ ഗോഡൗണുകൾ കൂടി ആരംഭിക്കാനും ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, നഗരങ്ങളിൽ കൂടുതലായി ഓരോന്നും മറ്റ് എല്ലാ ജില്ലകളിലും ഒന്നു വീതവുമാണ് പുതിയ ഗോഡൗണുകൾ ആരംഭിക്കുന്നത്. ഇതിനായുള്ള നിർദേശം എക്സൈസ് വകുപ്പിന് ബെവ്കോ നൽകി.
23 ഗോഡൗണുകളാണ് നിലവിൽ ബെവ്കോയ്ക്ക് ഉള്ളത്. ഒരു ദിവസം 1 ലക്ഷം പെട്ടി മദ്യമാണ് സംസ്ഥാനത്തിന് ആവശ്യമായുള്ളത്. ഇതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതൽ സൂക്ഷിക്കേണ്ടതുമുണ്ട്. നിലവിൽ ഇതിനുള്ള സൗകര്യമില്ല.
SNDP | എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി; മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം
എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. യോഗത്തിൽ സ്ഥിര അംഗത്ത്വമുള്ള എല്ലാവർക്കും തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രം 1974ൽ നൽകിയ ഇളവും 1999 ലെ ബൈലോ ഭേദഗതിയുമാണ് റദ്ദാക്കിയത്. വിധി വന്നതിൽ ദുഃഖമുണ്ടെന്നും വിശദാംശങ്ങൾ അറിഞ്ഞതിനുശേഷം അനന്തരനടപടി സ്വീകരിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.
Also Read- 'നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു'; ഓച്ചിറ സംഭവത്തിൽ മറുപടി പോസ്റ്റ്
എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കിയതിനൊപ്പം ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമെന്നത് മൂന്നുവര്‍ഷമായും ഹൈക്കോടതി വെട്ടിക്കുറച്ചു.
1974 ല്‍ കമ്പനി നിയമത്തില്‍ കേന്ദ്രം നല്‍കിയ ഇളവിലൂടെ 100 അംഗങ്ങളില്‍ ഒരാള്‍ക്കായിരുന്നു വോട്ടവകാശം. 1999 ല്‍ ഭേദഗതിയിലൂടെ ഇത് 200 ല്‍ ഒന്നാക്കി മാറ്റി.ഈ ഇളവും ഭേദഗതിയുമാണ് കോടതി റദ്ദാക്കിയത്.പുതിയ വിധിയിലൂട എസ്.എന്‍.ഡി.പിയില്‍ അംഗങ്ങളായി മുഴുവന്‍ പേര്‍ക്കും വോട്ടുചെയ്യാനും തെരഞ്ഞെടുപ്പിന്റെ ഭാഗമാകാനും കഴിയും.ഭരണ സമിതിയുടെ കാലാവധി അഞ്ചുവര്‍ഷമെന്നത് മൂന്നു വര്‍ഷമായും കോടതി വെട്ടിച്ചുരുക്കി.പ്രായോഗിക മാര്‍ഗ്ഗം എന്ന രീതിയിലാണ് സംഘടനയില്‍ പ്രാതിനിധ്യ വോട്ടവകാശം ഏര്‍പ്പെടുത്തിയത്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം അനന്തര നടപടികള്‍ ആലോചിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് എസ് എന്‍ ഡി പിയിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധിയെന്നതും ഔദ്യോഗിക പക്ഷത്തിന് വന്‍ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. 25 വര്‍ഷമായി വെള്ളാപ്പള്ളി നടേശനാണ് എസ് എന്‍ ഡി പി യോഗത്തെ നയിക്കുന്നത്.യോഗത്തിന്റെ ബൈലോ ഭേദഗതി,പ്രാതിനിധ്യ വോട്ടവകാശം തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത് സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജികളിലാണ് ഉത്തരവ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Liquor sale