തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വൈകീട്ട് ഏഴിന് ബിവറേജസിന്റെ മദ്യവിൽപന ശാലകൾ അടയ്ക്കും. തുടർന്ന് രണ്ടു ദിവസത്തിനു ശേഷം മാത്രമെ മദ്യവിൽപന ശാലകൾ തുറന്നു പ്രവർത്തിക്കൂ. അതായത് രണ്ടു ദിവസത്തിലധികം സംസ്ഥാനത്ത് ഡ്രൈ ഡേ നിലവിൽ വരുമെന്ന് അർഥം.
അർധവാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച വൈകിട്ട് ഏഴിന് ശേഷം മദ്യവിൽപനശാലകൾ അടിച്ചിടാൻ ബിവറേജസ് കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഒക്ടോബർ ഒന്നിന് പതിവ് ഡ്രൈ ഡേ ആയതിനാൽ അന്നും മദ്യവിൽപന ശാലകൾ അടഞ്ഞു കിടക്കും. ഒക്ടോബർ രണ്ട് ബുധനാഴ്ച ഗാന്ധിജയന്തി ആയതിനാൽ അന്നും ബാറുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾക്ക് അവധിയാണ്. ചുരുക്കത്തിൽ വ്യാഴാഴ്ച രാവിലെ മാത്രമെ മദ്യവിൽപന ശാലകൾ വീണ്ടും തുറക്കൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.