• HOME
  • »
  • NEWS
  • »
  • kerala
  • »
  • BevQ App | ആപ്പ് പാളിയെങ്കിലും 'കണക്കുകൂട്ടൽ' തെറ്റിയില്ല; ഇന്നലെ വിറ്റത് 45 കോടി രൂപയുടെ മദ്യം

BevQ App | ആപ്പ് പാളിയെങ്കിലും 'കണക്കുകൂട്ടൽ' തെറ്റിയില്ല; ഇന്നലെ വിറ്റത് 45 കോടി രൂപയുടെ മദ്യം

സാധാരണ ദിവസങ്ങളിൽ 32 കോടി രൂപയാണ് ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നുള്ള  ശരാശരി മദ്യ വില്പന.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
തിരുവനന്തപുരം: മദ്യ വിതരണത്തിനുള്ള വെർച്യൂൽ ക്യൂ സർക്കാരിനും ബിവറേജസ് കോർപ്പറേഷനും കുരാക്കായെങ്കിലും മദ്യ വില്പനയെ അതു ബാധിച്ചില്ല. ഇന്നലെ മാത്രം ബെവ്കോ ഷോപ്പുകളിലും ബാറുകളിലും ബിയർ -  വൈൻ പാർലറുകളിലുമായി വിറ്റത് 45കോടിരൂപയുടെ മദ്യമെന്ന് പ്രാഥമിക കണക്കുകൾ.

ഔദ്യോഗിക കണക്കുകൾ വൈകിട്ട് ലഭ്യമാക്കുമെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. സാധാരണ ദിവസങ്ങളിൽ 32 കോടി രൂപയാണ് ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നുള്ള  ശരാശരി മദ്യ വില്പന.
TRENDING:ആപ്പ് ആപ്പായി; ഓൺലൈൻ മദ്യ വിതരണം നിലച്ചു [NEWS]യുഡിഎഫിലെ അസംതൃപ്തർക്കു വാതിൽ തുറന്നിട്ട് CPM; ചർച്ചയ്ക്കു തയാറെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]ആപ്പിൽ രജിസ്റ്റർ ചെയ്ത് ടോക്കൺ എടുക്കാത്തവർക്കും മദ്യം; സാമൂഹിക അകലം പാലിക്കാതെ ക്യൂവിൽ നിരവധി പേർ [NEWS]
576 ബാർ ഹോട്ടലുകളിലും മദ്യ വില്പന നടന്നിരുന്നു. 360 ബിയർ വൈൻ ഷോപ്പുകളിൽ 291 ഇടത്ത് കച്ചവടം നടന്നു. ബെവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായി 301 ഷോപ്പുകളാണുള്ളത്.

കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിൽ ശരാശരിയിലും കുറവായിരുന്നു ഇന്നലത്തെ കച്ചവടം. ഏകദേശം രണ്ടര കോടി രൂപയുടെ കച്ചവടമാണ് ഇന്നലെ നടന്നത്. സാധാരണ ദിവസങ്ങളിൽ ആറോകാൽ കോടിയാണ് ശരാശരി കച്ചവടം. ഔട്ട്ലെറ്റുകൾ തുറക്കാൻ വൈകിയതാണ് കൺസ്യൂമർഫെഡിന് തിരിച്ചടിയായത്.

First published: