നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bev Q | ബെവ് ക്യൂ ആപ്പിനായി കാത്തിരുപ്പ്; രാത്രി പത്ത് മണിക്ക് മുൻപ് ലഭ്യമാക്കുമെന്ന് കമ്പനി

  Bev Q | ബെവ് ക്യൂ ആപ്പിനായി കാത്തിരുപ്പ്; രാത്രി പത്ത് മണിക്ക് മുൻപ് ലഭ്യമാക്കുമെന്ന് കമ്പനി

  ഇന്ന് രാത്രി 10 മണിക്ക് മുൻപ് ആപ്പ് വരുന്നതോടെ 464000 ടോക്കൺ വരെ നൽകാനാകുമെന്ന് കമ്പനി വ‍ൃത്തങ്ങൾ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: ബവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്ലേ സ്റ്റോർ ലിങ്ക് ഇന്നു രാത്രി പത്തു മണിക്കുള്ളിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് കമ്പനി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ ആറു മണിക്ക് മുൻപ് ആപ്പ് ലഭ്യമാക്കിയാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം.
   You may also like:Liquor Sale in Kerala | സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതൽ; Bev Q App പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും [news]Bev Q App| ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS] മദ്യ വിതരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ; മദ്യം വാങ്ങാനെത്തുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ് [NEWS]
   ഗൂഗിൾ റിവ്യൂ തുടരുന്നതിനാലാണ് ആപ്പ് വൈകുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഇന്ന് രാത്രി 10 മണിക്ക് മുൻപ് ആപ്പ് വരുന്നതോടെ 464000 ടോക്കൺ വരെ നൽകാനാകുമെന്ന് കമ്പനി വ‍ൃത്തങ്ങൾ പറയുന്നു. ഇതുവരെ 10ലക്ഷം എസ്.എം.എസുകളാണ് സർവീസ് പ്രൊവൈഡർക്ക് ലഭിച്ചത്. എന്നാൽ ആപ്പ് പ്ലേ സ്റ്റോറിൽ വരാത്തതിനാൽ ഈ ബുക്കിങ് സ്വീകരിക്കില്ല. ഇത്തരത്തിൽ എസ്.എം.എസ് അയച്ചവർ വീണ്ടും ബുക്ക് ചെയ്യേണ്ടി വരും.

   ഇതിനിടെ ആപ്പിൻഫെ ബീറ്റാ വേർഷൻ ചോർന്നിരുന്നു.  പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പാണ് ഉപയോഗിക്കേണ്ടതെന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു. നിലവിൽ ബീറ്റ വേർഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തവർക്ക് ഒടിപി ലവൽ വരെ പ്രവേശിക്കാനാകും. ബീറ്റ വേർഷനിൽ ടോക്കൺ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അസാധുവായിരിക്കുമെന്നും ഫെയർകോഡ് അറിയിച്ചു.

   നാളെ രാവിലെ ഒമ്പതുമണിക്ക് മദ്യവിൽപന തുടങ്ങുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രാവിലെ ആറുമണിക്കുള്ളിൽ ആപ് തയാറായാൽ മതിയാകുമെന്നാണ് സർക്കാർ നിലപാട്.

   നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മദ്യവില്‍പന. ബുക്കിങ് രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ്. 877 ഇടങ്ങളിലാണ് മദ്യവില്‍പന. 301 ബെവ്‌കോ ഔട്‌ലറ്റുകളിലും 576 ബാര്‍ ഹോട്ടലുകളിലും മദ്യം വില്‍ക്കും. 291 ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും മാത്രം വില്‍പന നടത്തും. ഒരോ സ്ഥലത്തും ഒരുസമയം അഞ്ച് ഉപഭോക്താക്കളെ മാത്രം അനുവദിക്കും. ഒരു ഫോണ്‍ നമ്പറില്‍ നാലുദിവസത്തില്‍ ഒരുതവണ മാത്രമേ മദ്യം ലഭിക്കൂവെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കി.

   First published:
   )}