കൊച്ചി: മദ്യ വിതരണത്തിനുള്ള ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായെന്ന് ഫെയർകോഡ് ടെക്നോളജീസ്.  പതിനായിരം പേരാണ് ആദ്യ മിനിറ്റിൽ ആപ്പ് ഡൗൺലോഡ് ചെയ്തതെന്നാണ് വിവരം, മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായത്.

You may also like:Liquor Sale in Kerala | സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതൽ; Bev Q App പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും [news]Bev Q App | ' ഇപ്പ ശരിയാക്കി തരാമെന്ന് ഇടയ്ക്കിടെ പറയേണ്ട'; കമ്പനിയുടെ പേജിൽ കാണുന്ന ട്രോൾ യുദ്ധം [NEWS] മദ്യ വിതരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ; മദ്യം വാങ്ങാനെത്തുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ് [NEWS]
ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായതായി ഫെയ്‌സ്ബുക്ക് പേജിലൂടെ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു.

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാളെ രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിക്കും.  മദ്യത്തിന്‍റെ ടോക്കൺ ബുക്കിംഗിനും നാളെ മുതൽ നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബവ്റിജസ്, ബിയർ - വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.