ദിവസങ്ങൾനീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മദ്യവിതരണത്തിനുള്ള ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം 3.30ന് എക്സൈസ് മന്ത്രി നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയത് ഏറെ വൈകി രാത്രി പത്തുമണിക്കുശേഷമായിരുന്നു. സെർച്ചിൽ വരാൻ കാലതാമസം എടുക്കുമെങ്കിലും ആപ്പ് ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യാനുള്ള
ലിങ്ക് ഡെവലപ്പർമാരായ ഫെയർകോഡ് പുറത്തുവിട്ടു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ബീറ്റാ ടെസ്റ്റിനായി ഉപയോഗിച്ച ആപ്പിന്റെ APK(ആപ്പ്, സോഫ്റ്റ്വെയർ തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഓൺലൈനിൽനിന്ന് ഡൌൺലോഡ് ചെയ്ത ഫയലുകളാണ് APK) പതിപ്പ് ഷെയർ ചെയ്തു ലഭിച്ച് ഇൻസ്റ്റാൾ ചെയ്തവർ അതുവഴി മദ്യം ബുക്കുചെയ്യരുതെന്ന് ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു. കൂടാതെ ആപ്പ് പ്ലേസ്റ്റോറിലെത്തുന്നതിന് മുമ്പ് സോഷ്യൽമീഡിയയിൽ പ്രചരിച്ച യൂസർ മാന്വൽ പ്രകാരം എസ്എംഎസ് വഴി ബുക്കുചെയ്തവർക്കും മദ്യം വാങ്ങാനാകില്ല. പ്ലേസ്റ്റോറിൽ ആപ്പ് വന്നതിനുശേഷമുള്ള എസ്എംഎസ് ബുക്കിങ് മാത്രമെ പരിഗണിക്കുകയുള്ളു. ബെവ് ക്യൂ ആപ്പിന്റെ എപികെയും എസ്എംഎസ് ഫോർമാറ്റ് അടങ്ങിയ യൂസർ മാന്വലും പുറത്തുവിട്ടത് തങ്ങളുടെ ജീവനക്കാരല്ലെന്നും ഫെയർകോഡ് അറിയിച്ചു.
ബെവ് ക്യൂ ആപ്പിന്റെ APK വഴിയുള്ള ബുക്കിങ് സ്വീകരിക്കില്ലഇന്നലെ അർദ്ധരാത്രിയോടെയാണ് ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിലെത്തിയത്. ഒരു പകൽ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ഇത്. ഇതിനിടയിൽ ബെവ് ക്യൂ വ്യാജ ആപ്പും പ്ലേസ്റ്റോർ വഴി പ്രചരിച്ചിരുന്നു. ആപ്പിന്റെ APK ടെലഗ്രാം ഉൾപ്പടെയുള്ള സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുന്നു. ആപ്പ്, സോഫ്റ്റ്വെയർ തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഓൺലൈനിൽനിന്ന് ഡൌൺലോഡ് ചെയ്ത ഫയലുകളാണ് APK. ആപ്പ് ടെസ്റ്റിങ്ങിന് ഉപയോഗിച്ച ബീറ്റാ പതിപ്പിന്റെ APK ആയിരുന്നു. ഇതുപയോഗിച്ച് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒടിപി ലഭിച്ചിരുന്നില്ല. ചിലർക്ക് ഒടിപി ലഭിച്ചെങ്കിലും ആ ബുക്കിങ് അസാധുവായിരിക്കുമെന്ന് ഫെയർകോഡ് അറിയിച്ചു.
ആപ്പ് പ്ലേസ്റ്റോറിലെത്തിയശേഷമുള്ള എസ്എംഎസ് ബുക്കിങ് മാത്രം സ്വീകരിക്കുംആപ്പ് പ്ലേസ്റ്റോറിലെത്താത്തതിനെ തുടർന്ന് ആളുകൾ എസ്എംഎസ് ഫോർമാറ്റ് വഴി മദ്യം വാങ്ങാനുള്ള ക്യൂ ബുക്ക് ചെയ്യാൻ തുടങ്ങി. ഏകദേശം പത്തുലക്ഷത്തിലധികം എസ്എംഎസുകളാണ് ഇത്തരത്തിൽ ലഭിച്ചത്. എന്നാൽ ആപ്പ് പ്ലേസ്റ്റോറിലെത്തിയതിനുശേഷമുള്ള എസ്എംഎശുകൾ മാത്രമായിരിക്കും പരിഗണിക്കുകയെന്നാണ് ഔദ്യോഗിക വിശദീകരണം. ഔദ്യോഗികമല്ലാതെയാണ് എസ്എംഎസ് ഫോർമാറ്റ് അടങ്ങിയ യൂസർ മാന്വൽ പുറത്തുവന്നതെന്ന് ഫെയർകോഡ് പറയുന്നു. തങ്ങളുടെ ജീവനക്കാരല്ല ഇതു പുറത്തുവിട്ടതെന്നും അവർ വ്യക്തമാക്കി.
ഇന്നുരാവിലെ മുതൽ മദ്യം വാങ്ങാംരാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് മദ്യവിൽപന. ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനും നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിമുതൽ രാത്രി പത്തുണിവരെയായിരുന്നു ഇത് എന്നാൽ ആപ്പ് പ്ലേസ്റ്റോറിൽ വരാൻ വൈകിയതിനാൽ ആദ്യദിവസത്തെ ബുക്കിങിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]ആപ്പ് വൈകിയത് ഗൂഗിളിന്റെ പരിശോധന വൈകിയതുമൂലംഗൂഗിളിന്റെ പരിശോധന വൈകിയതുമൂലമാണ് ആപ്പ് പ്ലേസ്റ്റോറിൽ വരാൻ വൈകിയതെന്ന് ഫെയർകോഡ് ടെക്നോളജീസ് അറിയിക്കുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം ആപ്പ് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രാത്രി പത്തുമണിക്കുശേഷമാണ് ആപ്പ് പ്ലേസ്റ്റോറിലെത്തിയത്. പുതിയ ആപ്പ് ആയതിനാൽ സെർച്ച് ചെയ്യുമ്പോൾ കാണിക്കുന്നുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്ലേസ്റ്റോർ ലിങ്ക് ഫെയർകോഡ് അവരുടെ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.