• HOME
 • »
 • NEWS
 • »
 • kerala
 • »
 • KNM | വർഗീയ മുദ്രാവാക്യം കൊണ്ട് നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമം കരുതിയിരിക്കണമെന്ന് ടി പി അബ്ദുല്ല കോയ മദനി

KNM | വർഗീയ മുദ്രാവാക്യം കൊണ്ട് നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമം കരുതിയിരിക്കണമെന്ന് ടി പി അബ്ദുല്ല കോയ മദനി

'വർഗീയ ശക്തികൾ കേരളം നടന്ന നവോഥാന വഴികളിൽ വെറുപ്പ് വിതക്കുകയാണ്. നാടിന്റെ സൗഹൃദമാണ് വർഗ്ഗീയ തീവ്രവാദ സംഘങ്ങൾ നശിപ്പിക്കുന്നത്'

 • Share this:
  ആലപ്പുഴ: നാട്ടിൽ കലാപം ഉണ്ടാകണമെന്നു ആഗ്രഹിച്ചു വർഗീയ മുദ്രാവാക്യം വിളിക്കുന്ന വരെ ഒറ്റപ്പെടുത്താൻ മുസ്‌ലിം സമൂഹം തയ്യറാവണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു. മുസ്‌ലിം ഐക്യ സംഘം നൂറാം വാർഷികത്തിന്റെ ഭാഗമായി റയ്ബാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കെ എൻ എം സംസ്ഥാന നവോഥാന ചരിത്രസമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  വർഗീയതക്കെതിരെ ഹിംസാത്മക പ്രതിരോധമല്ല ഉയർത്തേണ്ടത്; ബൗദ്ധിക പ്രതിരോധമാണ് വേണ്ടത്. മുസ്‌ലിം സമൂഹം സാംസ്കാരിക, വിദ്യാഭ്യാസ മൂലധനം നേടിയത് നവോഥാന മുന്നേറ്റങ്ങൾ കൊണ്ടാണ്. വർഗീയ ശക്തികൾ കേരളം നടന്ന നവോഥാന വഴികളിൽ വെറുപ്പ് വിതക്കുകയാണ്. നാടിന്റെ സൗഹൃദമാണ് വർഗ്ഗീയ തീവ്രവാദ സംഘങ്ങൾ നശിപ്പിക്കുന്നത്. മത വിശ്വാസികൾക്കിടയിൽ അവിശ്വാസം വളർത്തുകയാണ് തീവ്രചിന്തയുള്ളവർ. അവർ മതത്തിന്റെ സാങ്കേതിക ശബ്ദങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നു. യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും തീവ്രവാദികൾ കുരുക്കിൽ അകപ്പെടുത്തുന്നു. സാമൂഹത്തിനു ദിശാബോധം നൽകേണ്ട പണ്ഡിതർ തീവ്രവാദി പ്രസ്ഥാനം ഒരുക്കുന്ന സമ്മേളനങ്ങളിൽ പോയി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗം നടത്തുന്നത് മഹല്ല് ജമാഅത്തുകൾ ജാഗ്രതയോടെ കാണണം.

  ഇമാമുമാരെ ഉപയോഗിച്ച് തീവ്രവാദത്തെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തടയാൻ മഹല്ല് ഭാരവാഹികൾ തയ്യറാവണമെന്നും കെ എൻ എം പ്രസിഡണ്ട് ആവശ്യപ്പെട്ടു. മുസ്‌ലിം സാമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തീവ്രവാദി പ്രസ്ഥാനങ്ങളെ അമർച്ച ചെയ്തില്ലെങ്കിൽ ഖേദിക്കേണ്ടി വരും.
  നിരപരാധികളെ ചതിയിൽ കൊല്ലുന്നത് ഭീരുക്കളുടെ ലക്ഷണമാണ്.ഏറ്റവും വലിയ ഭീരുക്കളാണ് തീവ്രവാദികളെന്നും അദ്ദേഹം പറഞ്ഞു.

  വർഗീയ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു. വംശീയഉന്മൂലനത്തിനു ശ്രമിക്കുന്ന ഫാസിസത്തിനെതിരെ ശക്തമായ മതനിരപേക്ഷചേരി ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

  രാജ്യത്തെ ഏറ്റവും വലിയ മതന്യുനപക്ഷത്തിനെതിരെയാണ് ബുൾഡോസർ ഉയരുന്നത്. പള്ളികളും ചരിത്രപൈതൃകങ്ങളും വ്യാജഅവകാശവാദം ഉന്നയിച്ചു വിവാദമുണ്ടാക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്.

  Also Read- Hate Slogan | ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍

  നവോഥാന കേരളം സ്ത്രീ സമൂഹത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും കെ എൻ എം പ്രസിഡന്റ് ആവശ്യപ്പെട്ടു. ആത്മീയതയുടെ പേരിൽ നടക്കുന്ന ചൂഷണങ്ങൾ പെരുകുകയാണ്. അതിനെതിരെ ജാഗ്രത വേണമെന്നും മദനി പറഞ്ഞു.

  എച്ച് ഇ മുഹമ്മദ് ബാബുസേട്ട് അധ്യക്ഷത വഹിച്ചു.എ എം ആരിഫ് എം.പി, ചിത്തരഞ്ജൻ എം എൽ എ, കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഒ.എം ഖാൻ, സീതി കെ വയലാർ എന്നിവർ പ്രസംഗിച്ചു.

  അക്കാദമിക സെഷനിൽ എം സലാഹുദ്ദീൻ മദനി, അഷ്റഫ് കോയ സുല്ലമി, ഷുക്കൂർ സ്വലാഹി, ഹനീഫ് കായക്കൊടി, അഹ്മദ് അനസ്,അബ്ദുൽ വഹാബ് സ്വലാഹി,സുബൈർ പീടിയേക്കൽ , നസിറുദ്ദീൻ റഹ്മാനി, സുഹൈൽ റഷീദ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.

  സമാപന സമ്മേളനം കെ എൻ എം ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി ഉൽഘാടനം ചെയ്‌തു .എച്ച് സലാം, എ എ ഷുക്കൂർ നൂർ മുഹമ്മദ് നൂർഷ , പി കെ മുഹമ്മദ് മദനി,എ എം നസീർ, നസീർ പുന്നക്കൽ,പി എസ് എം ഹുസൈൻ അബ്ദുൽ സത്താർ , പി ടി ഹകീം,കെ എ മക്കാർ മൗലവി, ഷിബു ബാബു, ജവാദ് സ്വലാഹി, അബ്ദുർറഹ്മാൻ ചാരുംമൂട് എന്നിവർ പ്രസംഗിച്ചു.
  Published by:Anuraj GR
  First published: