നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നൂറ്റിയഞ്ചാം വയസ്സില്‍ തുടര്‍സാക്ഷരത യജ്ഞത്തില്‍ പങ്കാളി; നാരീശക്തി ജേതാവ്; അക്ഷര മുത്തശ്ശി ഭഗീരഥിയമ്മ അന്തരിച്ചു

    നൂറ്റിയഞ്ചാം വയസ്സില്‍ തുടര്‍സാക്ഷരത യജ്ഞത്തില്‍ പങ്കാളി; നാരീശക്തി ജേതാവ്; അക്ഷര മുത്തശ്ശി ഭഗീരഥിയമ്മ അന്തരിച്ചു

    നൂറ്റിയഞ്ചാം വയസ്സില്‍ തുടര്‍സാക്ഷരത യജ്ഞത്തില്‍ പങ്കാളിയയാ ഭഗീരഥിയമ്മ നാലാം തരം തുല്യത പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യഭ്യാസ ചരിത്രത്തിന്റെ ഭാഗമായ വ്യക്തിയായിരുന്നു

    ഭഗീരഥിയമ്മ

    ഭഗീരഥിയമ്മ

    • Share this:
      കൊല്ലം: അക്ഷര മുത്തശ്ശി ഭഗീരഥിയമ്മ(107) അന്തരിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അവശനിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11:55 ഓടെ കൊല്ലം പ്രാക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.

      നൂറ്റിയഞ്ചാം വയസ്സില്‍ തുടര്‍സാക്ഷരത യജ്ഞത്തില്‍ പങ്കാളിയയാ ഭഗീരഥിയമ്മ നാലാം തരം തുല്യത പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യഭ്യാസ ചരിത്രത്തിന്റെ ഭാഗമായ വ്യക്തിയായിരുന്നു. 275ല്‍ 205 മാര്‍ക്ക് നേടിയായിരുന്നു ഭഗീരഥിയമ്മ പരീക്ഷ വിജയച്ചത്.

      Also Read-105 വയസൊന്നും ഒരു തടസമേയല്ല; നാലാംതരം തുല്യത പരീക്ഷയിൽ മിന്നും വിജയം നേടി ഭഗീരഥി മുത്തശ്ശി

      രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌കാര ജേതാവാണ് ഭഗീരഥിയമ്മ. നാലാം തരത്തില്‍ മികച്ച വിജയം കൈവരിച്ച ഭഗീരഥിയമ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാന്‍കീ ബാത്തിലൂടെ പ്രശംസിച്ചിരുന്നു.

      Also Read-Women's Day 2020: 105-ാം വയസ്സിൽ പരീക്ഷ പാസായ ഭഗീരഥി അമ്മക്ക് കേന്ദ്രത്തിന്റെ നാരീശക്തി പുരസ്കാരം

      കൊല്ലം പ്രാക്കുളത്ത് 1914ല്‍ ആയിരുന്നു ഭാഗീരഥിയമ്മയുടെ ജനനം. മാതാവ് മരിച്ച ശേഷം സഹോദരങ്ങളെ പരിപാലിക്കേണ്ടി വന്നതിനാല്‍ പടം പാതി വഴി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ 105-വയസ്സില്‍ തുല്യതാ പരീക്ഷയില്‍ 75 ശതമാനവും കണക്ക് പരീക്ഷയ്ക്ക് നൂറു ശതമാനവും നേടിയായിരുന്നു പരീക്ഷ വിജയിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ പരിപാടിയിലെ ഏറ്റവും പ്രായമുള്ള തുല്യതാ പഠിതാവ് കൂടിയായിരുന്നു ഭഗീരഥിയമ്മ.

      അക്ഷരമുത്തശ്ശി ഭഗീരഥിയമ്മയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. "സാക്ഷരതനേടാനുള്ള ദൃഢനിശ്ചയത്തിന്റെ പ്രതീകമായിരുന്നു നാരീശക്തി പുരസ്കാരസമ്മാനിതയായ ആ അമ്മ. പഠിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും പ്രചോദനമായി നൂറ്റി അഞ്ചാം വയസ്സിലെ ആ പ്രയത്നവും അതിലെ വിജയവും" ഗവര്‍ണര്‍ പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}