കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (actress attack case) കോടതിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഭാഗ്യലക്ഷ്മി (Bhagya Lakshmi). 'കേസില്‍ കോടതി നാടകം കളിക്കുകയാണെന്നും വിധി നേരത്തെ എഴുതിവെച്ചിട്ടുണ്ടെന്നും' ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. 'നീതിപീഠത്തോട് ഭയവും സംശയവുമാണെന്നും ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയാണെന്നും' ഭാഗ്യലക്ഷ്മി ആരോപിക്കുന്നു.
''നടിയെ ആക്രമിച്ച കേസിന്റെ വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസമേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നതെല്ലാം മറ്റുപല നാടകങ്ങളുമാണ്. കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല. എന്താണ് പ്രശ്‌നമെന്ന് ഒരു സാധാരണക്കാരനോടും കോടതി ചോദിക്കുന്നില്ല.''
Also Read-
Vijay Babu | 'സത്യം തെളിയും, കോടതിയിൽ വിശ്വാസമുണ്ട്'; 39 ദിവസത്തിന് ശേഷം വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി''ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്നരീതിയിലാണ് ജഡ്ജി എന്നോട് സംസാരിച്ചത്. പക്ഷേ, ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയിലെടുത്തത് കൊണ്ടാണ് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു.''
Also Read-
Crime | പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയെ 14 തവണ കുത്തി; പ്രതിയായ 22കാരൻ മരിച്ച നിലയിൽ''പക്ഷേ, ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍ കോടതി ചോദിക്കുന്നതെന്താണ്. നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്തൂടെ, മൊബൈല്‍ സറണ്ടര്‍ ചെയ്തൂടെ എന്നൊക്കെയാണ്. ഇതൊക്കെ സാധാരണക്കാരനോടും ചോദിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് കോടതിയോട് ബഹുമാനവും വിശ്വാസവും ഉണ്ടാകും. എന്നാല്‍ സാധരാണക്കാര്‍ കോടതിയില്‍ പോയാല്‍ ഒരു വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്, ഭയവും ഉണ്ട്''- ഭാഗ്യലക്ഷ്മി പറഞ്ഞു.
നടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സിനിമയിലെ സാങ്കേതികപ്രവർത്തകൻ അറസ്റ്റിൽവിവാഹം വാഗ്ദാനം നൽകി യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ സിനിമയിലെ സാങ്കേതികപ്രവർത്തകൻ അറസ്റ്റിലായി. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ ഗഫാർ അഹമ്മദി(30)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. നടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു. കീഴ്മാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ആലുവ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഗഫാർ അഹമ്മദി അറസ്റ്റിലായത്.
Also Read-
Private Bus| ഓവര്‍ടേക്കിങ് പാടില്ല, ഹോണ്‍ മുഴക്കരുത്; കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്ക് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തിസിനിമാ ലൊക്കേഷനിൽവെച്ചാണ് യുവതിയെ ഗഫാർ അഹമ്മദി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ഇയാൾ വിവിധ സ്ഥളങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെയാണ് യുവതി ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.