നടിയെ ആക്രമിച്ച കേസില്‍ ഭാമയും സിദ്ധിഖും വിസ്താരത്തിനെത്തി

300 ലധികം പ്രോസിക്യൂഷന്‍ സാക്ഷികളുള്ള കേസില്‍ ഇതിനകം 46 പേരുടെ വിസ്താരമാണ് പൂർത്തിയായത്

News18 Malayalam | news18-malayalam
Updated: September 20, 2020, 11:37 AM IST
നടിയെ ആക്രമിച്ച കേസില്‍ ഭാമയും സിദ്ധിഖും വിസ്താരത്തിനെത്തി
സിദ്ധിഖ്, ഭാമ
  • Share this:
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയായ നടിയുടെ സുഹൃത്തായ നടി ഭാമയുടെ വിസ്താം ആരംഭിച്ചു. രാവിലെ 11 മണിയോടെയാണ് ഭാമ കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയിൽ എത്തിയത്. കേസിലെ പ്രതിയായ നടന്‍ ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി ഇരയായ നടി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭാമയെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്.

2020 മാര്‍ച്ചില്‍ ഭാമയുടെ വിസ്താരം നടത്തിയിരുന്നെങ്കിലും അന്ന് പ്രോസിക്യൂഷന് അസൗകര്യമുള്ളതിനാല്‍ വിസ്താരം മാറ്റി. പിന്നീട് കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് വിസ്താരം നടന്നില്ല.

കേസില്‍ മൊഴി നല്‍കാനായി നടന്‍ സിദ്ധിഖും കോടതിയില്‍ എത്തിയിട്ടുണ്ട്. എം.എല്‍.എയും നടനുമായ മുകേഷിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായിരുന്നു. 300 ലധികം പ്രോസിക്യൂഷന്‍ സാക്ഷികളുള്ള കേസില്‍ ഇതിനകം 46 പേരുടെ വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ പൂര്‍ത്തിയായത്.അതിനിടെ സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ കോടതി നാളെ പരിഗണിയ്ക്കും. കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു.

2017 ഫെബ്രുവരി മാസത്തിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്ന് ആരോപണമുയർന്ന കേസിനാസ്പദമായ സംഭവം നടന്നത്.
Published by: meera
First published: September 17, 2020, 12:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading