HOME » NEWS » Kerala »

ഭരതന്നൂരിലെ പതിനാലുകാരന്റെ ദുരൂഹമരണം: റീപോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും

2009 ഏപ്രില്‍ 5ന് വൈകിട്ടാണ് ആദര്‍ശിനെ കാണാതായതും പിന്നീട് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതും.

News18 Malayalam | news18
Updated: October 15, 2019, 7:35 AM IST
ഭരതന്നൂരിലെ പതിനാലുകാരന്റെ ദുരൂഹമരണം: റീപോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും
death
  • News18
  • Last Updated: October 15, 2019, 7:35 AM IST
  • Share this:
തിരുവനന്തപുരം: ഭരതന്നൂരിൽ കഴിഞ്ഞ ദിവസം പുറത്തെടുത്ത പതിനാലുകാരന്റെ മൃതദേഹം റീപോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. മരണകാരണം ഉള്‍പ്പെടെ ആദ്യം മുതൽ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനകളേക്കുറിച്ച് ആലോചിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഫൊറന്‍സിക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

പത്ത് വർഷം മുന്‍പ് മരിച്ച ആദർശ് തമ്പി എന്ന വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതകൾ ഉയര്‍ന്നിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുത്തത്. തലയോട്ടിയും വാരിയെല്ലും ഉള്‍പ്പെടെ ഭൂരിഭാഗം അസ്ഥികളും ഇന്നലെ വീണ്ടെടുക്കാനായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലെ സംഘം ഇത് പരിശോധിക്കും. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധന തെളിവുകള്‍ ആദ്യം മുതല്‍ വിലയിരുത്തി തുടരന്വേഷണത്തിലേക്ക് കടക്കാനാണ് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

Also Read-പതിനാലുകാരന്റെ മരണത്തിൽ ദുരൂഹത; തിരുവനന്തപുരത്തെ ശവകുടീരം തുറക്കാൻ ക്രൈംബ്രാഞ്ച്

മരണകാരണം തലയ്ക്കും നട്ടെല്ലിനുമേറ്റ പരുക്കെന്ന് ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ഡി.എന്‍.എ ഉള്‍പ്പെടെയുള്ള മറ്റ് പരിശോധനകളും ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനും ശ്രമിക്കുന്നുണ്ട്.. എന്നാൽ പരിശോധനാ ഫലങ്ങൾ ലഭ്യമാകാൻ മൂന്ന് മാസത്തിലധികം വേണമെന്നാണ് വിവരം.. പ്രതികളെന്ന് സംശയമുള്ള ചിലരെ കര്‍ശനമായി നിരീക്ഷിക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്.

2009 ഏപ്രില്‍ 5ന് വൈകിട്ടാണ് ആദര്‍ശിനെ കാണാതായതും പിന്നീട് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതും. മുങ്ങിമരണമെന്ന് വിധിയെഴുതി ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരും ഉപേക്ഷിച്ചതാണ് ഇത്രയും വര്‍ഷങ്ങള്‍ പാഴാകാനിടയാക്കിയത്.

First published: October 15, 2019, 7:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories