നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതി അന്തരിച്ചു

  സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതി അന്തരിച്ചു

  Bharathi, wife of MK Arjunan master, passes away | അർജുനൻ മാസ്റ്ററുടെ പത്നി ഭാരതി അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട്

  ഭാരതി

  ഭാരതി

  • Share this:
   സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ പത്നി ഭാരതി അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് പള്ളുരുത്തി പൊതു ശ്മശാനത്തിൽ നടക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. അർജുനൻ-ഭാരതി ദമ്പതികൾക്ക് മൂന്ന് ആണ്മക്കളും രണ്ടു പെണ്മക്കളുമാണുള്ളത്.

   2020 ഏപ്രിൽ ആറിനായിരുന്നു അർജുനൻ മാസ്റ്ററുടെ അന്ത്യം. മരണസമയം 84 വയസ്സായിരുന്നു അദ്ദേഹത്തിന്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി അവശതയിലായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയിൽ വെച്ചായിരുന്നു അന്ത്യം.

   അർജുനൻ മാസ്റ്റർ 200ലേറെ ചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും സംഗീതമൊരുക്കിയിട്ടുണ്ട്. 1968 ല്‍ 'കറുത്ത പൗര്‍ണമി' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമാകുന്നത്. 2017ൽ ഭയാനകം എന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.
   Published by:user_57
   First published:
   )}