• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിഴിഞ്ഞം പദ്ധതി:'സഭാ നേതൃത്വം യാഥാർത്ഥ്യം ഉൾക്കൊള്ളണം:' ഭാരതീയവിചാരകേന്ദ്രം

വിഴിഞ്ഞം പദ്ധതി:'സഭാ നേതൃത്വം യാഥാർത്ഥ്യം ഉൾക്കൊള്ളണം:' ഭാരതീയവിചാരകേന്ദ്രം

'രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ ഒരു നാഴികക്കല്ലായി മാറാവുന്ന വിഴിഞ്ഞം പദ്ധതിയെ ജനങ്ങൾക്കിടയിൽ ആശയകുഴപ്പം സുഷ്ടിച്ച് തടസപ്പെടുത്താനുള്ള ശ്രമത്തെ നിസാരമായി കാണാൻ സാധിക്കില്ല'

  • Last Updated :
  • Share this:
    ആലപ്പുഴ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ സഭാ നേതൃത്വം യാഥാർഥ്യം ഉൾക്കൊള്ളണമെന്ന് ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കായംകുളത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. ഇത്സംബന്ധിച്ച് സർക്കാരും, തുറമുഖ അധികൃതരും ലത്തീൻ സഭാ നേതൃത്വവും പലവട്ടം ചർച്ചകൾ നടത്തി. സമരസമിതിയുടെ ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കാൻ അധികൃതർ തയ്യാറായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. എന്നാൽ പദ്ധതി നിർത്തി വച്ച് പുതുതായി തീരശോഷണ പഠനവും മറ്റും നടത്തണെമന്ന പിടിവാശിയിലാണ് ലത്തീൻ സഭാനേതൃത്വം. ഇത്സംബന്ധിച്ച്സംസ്ഥാന തുറമുഖ വകുപ്പ്മന്ത്രി നിയമ സഭയിൽ നൽകിയ വിശദീകരണം സാമാന്യ ജനങ്ങൾക്ക് ബോധ്യപ്പെട്ടുന്നതായിരുന്നുവെന്ന് ഭാരതീയവിചാരകേന്ദ്രം ചൂണ്ടിക്കാട്ടി.

    2015-ൽ തുടക്കമിട്ട ഈ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ദ്ധതിയുടെ പൂർത്തീകരണം 2019, 20 കാലത്തായി നടക്കേണ്ടതായിരുന്നു. ഓഖി, കോവിഡ് തുടങ്ങിയ അസാധാരണ സാഹചര്യങ്ങളാൽ നിർമ്മാണപ്രവർത്തനങ്ങൾ
    പ്രതീക്ഷിച്ചതിലധികം വൈകി. എന്നാൽ സമീപകാലത്ത് തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ശീഘ്ര ഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. 2023 ഒക്ടോബറിൽ ഒന്നാം ഘട്ടവും, 2024-ൽ രണ്ടാം ഘട്ടവും പൂർത്തിയാക്കി രാജ്യത്തിന് അഭിമാനിക്കാവുന്ന ആഴക്കടൽ രാജ്യന്തര തുറമുഖമായി മാറുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

    തലസ്ഥാനനഗരിക്കും സംസ്ഥാനത്തിനും, രാജ്യത്തിന് മൊത്തത്തിലും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതും, പ്രത്യക്ഷവും പരോക്ഷവുമായി അനേകർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതുമായ ഒരു വികസന പദ്ധതിയെ സങ്കുചിത താല്പര്യത്തിന്റെ പേരിൽ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭാരതീയവിചാരകേന്ദ്രം വ്യക്തമാക്കി.

    പദ്ധതി പ്രേദശത്തെ മത്സ്യ തൊഴിലാളി സമൂഹത്തിനോ ഇതര ജ വിഭാഗങ്ങൾക്കോ ഈപദ്ധതി മൂലം കഷ്ട നഷ്ടങ്ങൾ ഉണ്ടാവുന്നത് ആരും അനുകൂലിക്കില്ല. ലത്തീൻ സഭാ നേതൃത്വം മുന്നോട്ടു വച്ച ന്യായമായ ആവശ്യങ്ങൾ പലതും സർക്കാരും, ബന്ധപ്പെട്ട മറ്റ്അധികൃതരും അനുഭാവ പൂർവ്വം അംഗീകരിക്കാൻ തയ്യാറായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. തുറമുഖത്തിന്റെ നിർമ്മാണപ്രവർത്തനം അവസാനഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ പുതുതായി പരിസ്ഥിതി പഠനം ആവശ്യപ്പെട്ടുകൊണ്ട് പദ്ധതി നിർത്തി വയ്ക്കണെമന്ന
    പിടിവാശിയിലാണ് സഭാനേതൃത്വമെന്ന് ഭാരതീയവിചാരകേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

    ഈ പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗികാരം നൽകിയത് മതിയായ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തിയതിന് ശേഷമാണ്. മാത്രമല്ല സുപ്രീം കോടതിയുടെ അംഗീകാരത്തോടെ നാഷണൽ ഗ്രീൻ
    ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ച് വിദഗ്ദർ 6 മാസത്തിലൊരിക്കൽ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക വ്യതിയാനങ്ങെള കുറിച്ച് പഠനം നടത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നുമുണ്ട്.

    രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ ഒരു നാഴികക്കല്ലായി മാറാവുന്ന വിഴിഞ്ഞം പദ്ധതിയെ ജനങ്ങൾക്കിടയിൽ ആശയകുഴപ്പം സുഷ്ടിച്ച് തടസപ്പെടുത്താനുള്ള ശ്രമത്തെ നിസാരമായി കാണാൻ സാധിക്കില്ല.

    Also Read- ഒഴിഞ്ഞ വാഴയിലകൾക്ക് മുന്നിൽ നിരാഹാരം; വിഴിഞ്ഞത്ത് തിരുവോണത്തിനും പ്രതിഷേധം

    തുടക്കത്തിൽ തന്നെ സമരത്തിൽ പ്രേദശവാസികളല്ലാത്തവരുടെ പങ്കാളിത്തം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കപ്പൽ ചരക്ക് വാണിജ്യ രംഗത്തെ ചില അന്തർദേശീയ താല്പര്യക്കാരുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്ന ആരോപണവും നിലവിലുണ്ട്. പ്രദേശവാസികളുടെ സാമ്പത്തിക സാമൂഹിക നിലവാരം ഉയരാൻ ഈ പദ്ധതി വലിയ അവസരമാണ് സൃഷ്ടിക്കാൻ പോകുന്നത്. സാഹചര്യം ഇതായിരിക്കെ സഭാ നേതൃത്വം പിന്തുടരുന്ന നിഷേധാത്മക നിലപാട് സംശയാസ്പദമാണെന്ന് ഭാരതീയവിചാരകേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

    ദേശസുരക്ഷയുടെ പശ്ചാത്തലത്തിലും ഈ തുറമുഖത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. രാജ്യ താല്പര്യവും, ജനതാല്പര്യവും മുൻനിർത്തി സഭാനേതൃത്വം യാഥാത്ഥ്യബോധത്തോടെയുള്ള നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കണെമന്ന് ഭാരതീയ വിചാര കേന്ദ്രം അഭ്യർത്ഥിക്കുന്നതായും പി. ബാലഗോപാലൻ അവതരിപ്പിച്ച പ്രേമയത്തിൽ പറയുന്നു. ഡോ. സി. എം. ജോയ്പിൻ പ്രമേയത്തെ തുണച്ചു സംസാരിച്ചു. സംസ്ഥാന അധ്യക്ഷൻ ഡോ.എം. മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ഡോ സി. ഐ. ഐസക്ക്, കെ. സി. സുധീർബാബു, ഡോ ആർ. രാജലക്ഷ്മി, വി. വിശ്വനാഥൻ, വി. മേഹഷ്, ജെ. മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു.
    Published by:Anuraj GR
    First published: