• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING- പാലാരിവട്ടം മേൽപ്പാലം 20 വർഷംകൊണ്ട് തകരുന്ന അവസ്ഥയിൽ; ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

നിലവാരം കുറഞ്ഞ കോൺക്രിറ്റാണ് പാലം നിർമാണത്തിനുവേണ്ടി നടത്തിയത്. 20 വർഷത്തെ മാത്രം ആയുസാണ് പാലത്തിനുള്ളത്

News18 Malayalam
Updated: July 5, 2019, 10:47 AM IST
BREAKING- പാലാരിവട്ടം മേൽപ്പാലം 20 വർഷംകൊണ്ട് തകരുന്ന അവസ്ഥയിൽ; ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി
palarivattom
News18 Malayalam
Updated: July 5, 2019, 10:47 AM IST
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്‍റെ സ്ഥിതിഗതികൾ വിലയിരുത്തി ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്ന് മുഖ്യമന്ത്രി  വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലത്തിന് 102 ആർ സി സി ഗർഡറുള്ളതിൽ 97 ലും വിള്ളൽ കണ്ടെത്തി. പെയിന്‍റ് ചെയ്തതു കൊണ്ട് വിള്ളലിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല. നിലവാരം കുറഞ്ഞ കോൺക്രിറ്റാണ് പാലം നിർമാണത്തിനുവേണ്ടി നടത്തിയത്. 20 വർഷത്തെ മാത്രം ആയുസാണ് പാലത്തിനുള്ളത്. ഇപ്പോഴത്തെ അവസ്ഥയിൽ 20 വർഷംകൊണ്ട് പാലം തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രൂപകല്പന മുതൽ അപാകത കണ്ടെത്തിയെന്ന് പിണറായി വിജയൻ പറഞ്ഞു. ആവശ്യത്തിന് കമ്പിയും സിമന്‍റും ഉപയോഗിച്ചിട്ടില്ല്. 18 പിയർ ക്യാപുകളിൽ 16ലും പ്രത്യക്ഷത്തിൽ വിള്ളൽ കണ്ടെത്തി. ഇതിൽ മൂന്നെണ്ണം അതീവ ഗൗരവതരമാണ്. 10 മാസം കൊണ്ടു മാത്രമേ പാലം പൂർവസ്ഥിതിയിലാക്കാനാകൂവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
First published: July 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...