കൊച്ചി: അന്താരാഷ്ട്ര വനിത ദിനമായ(International Women's Day) മാര്‍ച്ച് 8 ന് കൊച്ചി മെട്രോയില്‍(Kochi Metro) വനിതകള്‍ക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളില്‍ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേദിവസം 10 പ്രധാന സ്റ്റേഷനുകളില്‍ സ്റ്റേഷന് കണ്‍ട്രോളര്‍മാരായി വനിതകളായിരിക്കും പ്രവര്‍ത്തിക്കുക. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ ആകര്‍ഷകമായ മല്‍സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കും.
മഹാ ശിവരാത്രി പ്രമാണിച്ചും കൊച്ചി മെട്രോ സ്പെഷ്യല്‍ ട്രയിന്‍ സര്‍വീസ് നടത്തും. ചെവ്വാഴ്ച (മാര്‍ച്ച് 1 ) രാത്രിയും ബുധനാഴ്ച (മാര്‍ച്ച് 2) വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 മുതൽ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും. ആലുവ മെട്രേസ്റ്റേഷന് തൊട്ടടടുത്തുള്ള മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുന്നത് .
അതേ സമയം പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജേലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയട്ടുണ്ട് . ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടും ട്രയിന്‍ ഉണ്ടാകും . അതേ പോലെ പേട്ടയിൽ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രയിൻ ഉണ്ടാകും.
കോവിഡ് വാരിയേഴ്സിന് കൊച്ചി മെട്രോയില്‍ നിലവിൽ പകുതി നിരക്കിലാണ് ട്രിപ് പാസ് നൽകുന്നത് കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് നല്കിയ സേവനത്തെ മാനിച്ച് കോവിഡ് വാരിയേഴ്സിന് 50 ശതമാനം ഡിസ്കൗണ്ടില്‍ ട്രിപ് പാസ് ( കൊച്ചി വണ്‍കാര്‍ഡ് ) ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ചമുതല്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട് . ഡോക്ടര്‍മാര്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, ആശപ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ശുചീകരണതൊഴിലാളികള്‍, പോലീസ് തുടങ്ങിയവര്‍ അടങ്ങിയ കോവിഡ് വാരിയേഴസിന് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കൊച്ചി വണ്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ മതി. പുതുതായി കൊച്ചി വണ്‍കാര്‍ഡ് ട്രിപ് പാസ് എടുക്കുന്നവര്‍ കോവിഡ് വാരിയര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും നല്‍കണം .
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.