• HOME
  • »
  • NEWS
  • »
  • kerala
  • »
  • Big Onion | 'വികാരമില്ലാതെ സവാള'; കരയാനും കരയിപ്പിക്കാനും ഇപ്പോൾ കഴിവില്ലാത്ത പാവം

Big Onion | 'വികാരമില്ലാതെ സവാള'; കരയാനും കരയിപ്പിക്കാനും ഇപ്പോൾ കഴിവില്ലാത്ത പാവം

ഓണക്കാലത്ത് 100 രൂപയ്ക്ക് അഞ്ച് കിലോ സവാള വരെ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ഒരു കിലോയ്ക്ക് 32 മുതൽ മുകളിലേക്കാണ് വില.

Big Onion

Big Onion

  • Last Updated :
  • Share this:
    തിരുവനന്തപുരം: സവാള അരിയുകയെന്നാൽ ഒരു കാലത്ത് വലിയ 'റിസ്ക്' ആയിരുന്നു. കത്തിയെടുത്ത് സവാളയുടെ കഴുത്തിൽ വച്ചാൽ അപ്പോൾ തുടങ്ങും കണ്ണു നിറയാൻ. പിന്നെയങ്ങോട്ട് 'കരഞ്ഞ് കരഞ്ഞ്' വേണം സവാളയൊന്ന് അരിഞ്ഞു തീർക്കാൻ. എന്നാൽ, സവാളയുടെ സ്വഭാവം മാറിയെന്നാണ് പുതിയ വാർത്ത. സവാള അരിയാൻ എടുക്കുന്നവരാരും ഇപ്പോൾ 'കരയാറില്ലത്രേ'.

    ഇപ്പോൾ കേരളത്തിൽ കൈയിൽ കിട്ടുന്ന സവാളയ്ക്ക് 'വികാര'മില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എത്ര സവാള അരിഞ്ഞാലും ഒരു തുള്ളി കണ്ണീര് പോലും വരില്ലത്രേ. അതേസമയം, എന്തുകൊണ്ടാണ് സവാളയിങ്ങനെ നിർവികാരമായി പെരുമാറുന്നതെന്ന് ഒരെത്തും പിടിയുമില്ല. ഇക്കാര്യത്തിൽ പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന് വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി വിഷാംശ പരിശോധന ലബോറട്ടറിയിലെ വിദഗ്ദർ പറയുന്നു.

    You may also like:യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ് [NEWS]സൂപ്പർ ഓവറിൽ പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് വിജയം [NEWS] ആ ഭാഗ്യശാലിയെ കണ്ടെത്തി; ബംപറടിച്ചത് 24 കാരനായ ദേവസ്വം ജീവനക്കാരന് [NEWS]

    സവാള അരിയുമ്പോൾ കരയുന്നത് ഇങ്ങനെ

    ശാസ്ത്രീയമായി നിരവധി ഘടകങ്ങൾ ചേരുമ്പോഴാണ് സവാള അരിയുമ്പോൾ കരയുന്നത്. സവാള മുറിക്കുമ്പോൾ അകത്തെ പാളികളിൽ നിന്നും അലിനാസസ് എന്ന എൻസൈം പുറത്തു വരും. അത് അമിനോ ആസിഡ് സൾഫോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥം അന്തരീക്ഷ വായുവിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥമാണ് കണ്ണിനു നീറ്റൽ ഉണ്ടാക്കുന്നത്.



    അതേസമയം, സവാളയുടെ ഗുണനിലവാരം സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പറയുന്നത്. ഓണക്കാലത്ത് 100 രൂപയ്ക്ക് അഞ്ച് കിലോ സവാള വരെ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ഒരു കിലോയ്ക്ക് 32 മുതൽ മുകളിലേക്കാണ് വില. സവാളയുടെ വലുപ്പത്തിന് അനുസരിച്ച് വിലയിൽ മാറ്റമുണ്ട്.
    Published by:Joys Joy
    First published: