ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12.30ന് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ആരംഭിച്ചശേഷം നടക്കുന്ന ആദ്യത്തെ സംസ്ഥാന തിരഞ്ഞെടുപ്പാകും ബിഹാറിലേത്. കേരളത്തിലെ ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിലും കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന നിലപാട് സർവകക്ഷിയോഗം എടുത്തിരുന്നു. ഇക്കാര്യത്തിൽ കമ്മീഷൻ എന്തു തീരുമാനമെടുക്കുമെന്നാണ് ഇനി അറിയേണ്ടത്.ട
Also Read- പാലാരിവട്ടം പാലം നിർമിക്കാൻ തൽക്കാലം പണം വേണ്ടെന്ന് ഡിഎംആർസി പറയുന്നത് എന്തുകൊണ്ട്?
ഒക്ടോബർ മധ്യത്തോടെ ബിഹാർ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒന്നിലേറെ ഘട്ടങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 29ഓടുകൂടി ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് പുതിയ പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബിഹാർ തിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭകളിലേക്കും ഒഴിഞ്ഞുകിടക്കുന്ന 65 മണ്ഡലങ്ങളിൽ കൂടി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. കോവിഡ് മഹാമാരിയും കനത്ത മഴയും കണക്കിലെടുത്ത് പലയിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു.
Also Read- 'മാവോയിസ്റ്റായി മുദ്രകുത്തി സർവ്വീസിൽ നിന്നും പുറത്താക്കുവാൻ നീക്കം' ഉമേഷ് വള്ളിക്കുന്ന്
ബിജെപി സഖ്യത്തിൽ ഇത് നാലാം തവണയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മറുവശത്ത് ആർജെഡിയും കോൺഗ്രസുമാണുള്ളത്. കഴിഞ്ഞ ആഴ്ച ബിഹാറിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയശേഷം ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സാമൂഹിക അകലവും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്ന വെല്ലുവിളിയാണ് കമ്മീഷന് മുന്നിലുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രചാരണ പരിപാടികളും വീടുകൾ കയറിയുള്ള പ്രചാരണങ്ങളിലും കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകൾ കയറിയുള്ള ക്യാംപെയിനിന് അഞ്ചുപേരിൽ കൂടുതൽ പേർ പാടില്ല. സ്ഥാനാർഥികളുടെ റോഡ് ഷോയ്ക്ക് അഞ്ചു വാഹനങ്ങളിൽ അധികം ഉപയോഗിക്കാൻ പാടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
കൂടുതൽ പോളിങ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടത്താനാണ് കമ്മീഷൻ ഒരുങ്ങുന്ന്. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി ആയിരം പേരെ മാത്രമേ അനുവദിക്കൂ. നേരത്തെ ഇത് 1500 ആയിരുന്നു. വോട്ടർമാരെല്ലാം നിർബന്ധമായും മാസ്ക് ധരിക്കണം. വോട്ട് ചെയ്യുന്നതിന് മുൻപ് തിരിച്ചറിയൽ രേഖകള്‍ സമർപ്പിക്കുന്ന കുറച്ചുസമയത്തേക്ക് മാത്രം മാസ്ക് മാറ്റേണ്ടിവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bihar, Chavara, Chief Election Commissioner, Kuttanad By Election