ട്രഷറി തട്ടിപ്പ്: ട്രഷറിയിലെ കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുത്തു; ബിജുലാലിന് പിരിച്ചുവിടൽ ഉത്തരവ് ഉടൻ നൽകും

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവിറങ്ങും. അതേസമയം, ബിജുലാൽ ഒളിവിലാണ്.

News18 Malayalam | news18
Updated: August 3, 2020, 9:21 PM IST
ട്രഷറി തട്ടിപ്പ്: ട്രഷറിയിലെ കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുത്തു; ബിജുലാലിന് പിരിച്ചുവിടൽ ഉത്തരവ് ഉടൻ നൽകും
ബിജുലാൽ
  • News18
  • Last Updated: August 3, 2020, 9:21 PM IST
  • Share this:
തിരുവനന്തപുരം: ട്രഷറി തട്ടിപ്പിൽ വഞ്ചിയൂർ ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ ബിജുലാലിനെ പിരിച്ചുവിടാൻ തീരുമാനിച്ചു. നോട്ടീസ് പോലും കൊടുക്കേണ്ടാത്ത വ്യവസ്ഥകളടങ്ങുന്ന സമ്മറി ഡിസ്മിസലിനാണ് ബിജുലാലിനെ വിധേയനാക്കുക. വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. തട്ടിപ്പു കണ്ടുപിടിച്ച സബ് ട്രഷറി ഓഫീസർ ബാബു പ്രസാദിനെ സ്ഥലം മാറ്റില്ല.

ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ് എന്നിവരുടെ നേതൃത്വത്തിൽ നാഷണൽ ഇൻഫോർമാറ്റിക് സെന്‍റർ(എൻഐസി), ട്രഷറി എന്നിവിടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവിറങ്ങും. അതേസമയം, ബിജുലാൽ ഒളിവിലാണ്.

You may also like:തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയിലെ രണ്ടു കോടിയുടെ തട്ടിപ്പ്, ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ [NEWS]തട്ടിയെടുത്ത പണം മാറ്റിയത് 5 അക്കൗണ്ടുകളിലേക്ക് [NEWS] ട്രഷറിയിൽ രണ്ടു കോടി രൂപയുടെ തട്ടിപ്പ്; ഉദ്യോഗസ്ഥൻ തട്ടിയെടുത്തത് ജില്ലാ കളക്ടറുടെ അക്കൗണ്ടിലെ പണം [NEWS]

എൻഐസിയുടെ ഒരാളും ധനവകുപ്പിന്‍റെ മൂന്നുപേരും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഉണ്ടായ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകും. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

വഞ്ചിയൂർ ട്രഷറിയിൽ നിന്നും ത‌ട്ടിയെടുത്ത പണം സീനിയർ അക്കൗണ്ടന്റായ ബിജു ലാൽ 5 അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പ്രഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബിജു ലാലിന്റെ തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്താൻ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായം തേടും.

തട്ടിയെടുത്ത രണ്ടു കോടിയിൽ 61 ലക്ഷം രൂപ ബിജുലാൽ തന്റെ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ അക്കൗണ്ടുകൾ ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ളതാണ്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളിൽ തന്നെ കണ്ടെത്തി.

ബിജുലാൽ നേരത്തെ ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായാണ് ട്രഷറിയുടെ സോഫ്റ്റ് വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെയും സഹായം തേടുന്നത്. ട്രഷറിയിലെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെൽ വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കിൽ ബിജുലാലിന് പണം തട്ടാൻ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം.

ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു.
Published by: Joys Joy
First published: August 3, 2020, 9:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading