• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അറസ്റ്റ് ചെയ്യപ്പെട്ട ഞരമ്പുരോഗികളുടെ പേര് വിലാസമുൾപ്പെടെ പൊതുജനങ്ങൾക്ക് നൽകി ബിജു പ്രഭാകർ IAS

ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി നൽകുന്നെന്ന് വ്യക്തമാക്കിയാണ് പേരുവിവരങ്ങൾ നൽകിയത്.

News18 Malayalam | news18
Updated: January 13, 2020, 11:39 AM IST
അറസ്റ്റ് ചെയ്യപ്പെട്ട ഞരമ്പുരോഗികളുടെ പേര് വിലാസമുൾപ്പെടെ പൊതുജനങ്ങൾക്ക് നൽകി ബിജു പ്രഭാകർ IAS
ബിജു പ്രഭാകർ
  • News18
  • Last Updated: January 13, 2020, 11:39 AM IST IST
  • Share this:
തിരുവനന്തപുരം: രാത്രിയിൽ ബീച്ചിൽ പോയപ്പോൾ തനിക്കും സുഹൃത്തുക്കൾക്കും നേരെയുണ്ടായ ആക്രമണത്തിന് എതിരെ പ്രതികരിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്ത ശ്രീലക്ഷ്മിയെ അഭിനന്ദിച്ച് വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ്. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്‍റെ അഭിനന്ദന പോസ്റ്റ്. ഒപ്പം, കേസിൽ അറസ്റ്റിലായ ആളുകളുടെ പേര് വിലാസമുൾപ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി നൽകുന്നെന്ന് വ്യക്തമാക്കിയാണ് പേരുവിവരങ്ങൾ നൽകിയത്.

ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ ആ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രദേശത്തുള്ള ജനങ്ങൾ മനസ്സിലാക്കണമെന്നും അതിനാൽ ഇത്തരക്കാർക്ക് പെൺമക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുമ്പ് രക്ഷിതാക്കൾ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബിജു പ്രഭാകർ ഐ എ എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,



ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചിൽ രാത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ആ രാത്രിയിൽ തന്നെ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകാനും കാണിച്ച ആ boldness വേണം നമ്മുടെ പെൺകുട്ടികൾ മാതൃക ആക്കേണ്ടത് . ശ്രദ്ധയിൽ പേട്ടയുടൻതന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ശ്രി. ബലറാം കുമാർ ഉപാധ്യായ IPS ന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു. ഇന്നലെ (11 01 2020) രാത്രി 11ന് 45 മണിക്ക് ശംഖുമുഖം ബീച്ച് ഭാഗത്ത് വച്ച് കണ്ടാലറിയാവുന്ന ഏഴോളം പേർ ചേർന്ന് ചീത്ത വിളിച്ചും ടിയാളുടെ മാനത്തെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രവർത്തിച്ചും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത തിലേക്ക് ശ്രീലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയതുറ പോലീസ് സ്റ്റേഷൻ ക്രൈം 64/2020 U/s 341,294(b) 323,509 & 34 IPC പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റർ ചെയ്‌തെന്നു അദ്ദേഹം അറിയിച്ചു . ഇപ്പോൾ ഇന്ന് വൈകിട്ട് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറസ്റ് ചെയ്യപ്പെട്ട ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു.

1. Nahas S/o.Mohammed Ibtrahim Mahin, TC.70/3101, Puthuval Purayidam, Vallakadavu.P.O,2. Mohammed Ali, S/o/.Abdul Salam, TC 46/203, Kurissumoodu Vila, Vallakadavu,

3. Suhaib S/o Nazarudheen , TC 70/3101, Puthuvel Purayidom, Vallakadavu

4. Anzari, S/o. Mohammed Salam TC 70/1830, Manikkavilakom, Poothura P.O.,

ഇത്തരത്തിൽ ഇനിയും കേസുകൾ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവർത്തിച്ചു രജിസ്റ്റർ ചെയ്താൽ Kerala Anti Social Activties (Prevention ) Act 2007 അനുസരിച്ചു ഒരു വർഷം വരെ ജയിലിൽ തടവിൽ ഇടാൻ ജില്ലാ കളക്ടർമാർക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതൽ ജനങ്ങൾ ഇത്തരക്കാർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകണം അന്ന് അഭ്യർത്ഥിക്കുന്നു. ഇത്രത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ ആ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങൾ മനസ്സിലാക്കണം. അതിനാൽ ഇത്തരക്കാർക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുൻപ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കൾ രണ്ടുെ വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകൾ ഇത്തരക്കാർക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാൽ നിരവധി പെൺകുട്ടികൾ രക്ഷപെടും.

“സധൈര്യം മുന്നോട്ട് ” എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ‘’പൊതു ഇടം, എന്റേതും" എന്ന Night walk ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയിൽ വകുപ്പ് സംഘടിപ്പിച്ചു വരുന്നു. മാർച്ച് 8 വരെയോ അതിനു ശേഷമോ തുടർച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തിൽ കൂടുതൽ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങൾ വീണ്ടെടുക്കാനായി രാത്രിയിൽ ഇറങ്ങി നടന്നാൽ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസിൽ ഏൽപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക. ഇറങ്ങി നടക്കുമ്പോൾ ഒപ്പം ഒരു വിസിൽ കരുതാൻ മറക്കേണ്ട. ഒക്കുമെങ്കിൽ പെപ്പർ സ്പ്രേയും. സർക്കാർ നിങ്ങൾക്കൊപ്പമുണ്ട്

Biju Prabhakar IAS, Secretary (Women and Child Development Department), Kerala

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 13, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍