ഈ പൊലീസുകാരനാണോ കള്ളനെ പിടിച്ചത്? CCTV കുടുക്കിയ കള്ളനെ പിടികൂടിയ തന്ത്രം വിവരിച്ച് ബിജു

പ്രതിയെ വാഹന പരിശോധനയുടെ പേരു പറഞ്ഞ് തന്ത്രപൂര്‍വ്വം സ്റ്റേഷനിലെത്തിച്ചായിരുന്നു അറസ്റ്റ്

News18 Malayalam
Updated: February 9, 2019, 10:54 PM IST
ഈ പൊലീസുകാരനാണോ കള്ളനെ പിടിച്ചത്? CCTV കുടുക്കിയ കള്ളനെ പിടികൂടിയ തന്ത്രം വിവരിച്ച് ബിജു
kerala police
  • Share this:
തിരുവനന്തപുരം: പൂജപ്പൂരയില്‍ വൃദ്ധയുടെ മാല കവര്‍ന്ന് കടന്ന പ്രതിയെ പൊലീസ് വലയിലാക്കിയത് തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു. സിറ്റി ട്രാഫിക്കിലെ രണ്ട് പൊലീസുകാരുടെ തന്ത്രമായിരുന്നു പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. സിറ്റിയിലെ റസിഡന്റ്‌സ്് അസോസിയേഷന്‍ ഭാരവാഹികളും, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങില്‍ വെച്ച് പൊലീസുകാരായ ബിജുകുമാറിനെയും ശരതിനെയും ആദരിച്ചിരുന്നു. ഈ ചടങ്ങില്‍വെച്ചാണ് തന്നെക്കാള്‍ കായികബലമുള്ള കള്ളനെ പിടികൂടിയതെങ്ങിനെയാണെന്ന് ബിജുകുമാര്‍ വിവരിച്ചത്.

പ്രതി ഓടിച്ച് പോയ വാഹനം കണ്ട് ബിജുവിന് സംശയം തോന്നിയതാണ് പൂജപ്പുര സ്വദേശിയായ സജീവ് എന്ന മാലമോഷ്ടാവ് വലയിലാവന്‍ കാരണം. പ്രതിയെ വാഹന പരിശോധനയുടെ പേരു പറഞ്ഞ് തന്ത്രപൂര്‍വ്വം സ്റ്റേഷനിലെത്തിച്ചായിരുന്നു അറസ്റ്റ് ചെയ്തത്. സംഭവം ബിജുകകുമാര്‍ വിവരിക്കുന്നത് ഇങ്ങനെ.

Also Read: പ്രളയ മേഖലയില്‍ മോറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍ തടിയൂരി; 38 ദിവസത്തിനിടെ ഇടുക്കിയില്‍ 4 കര്‍ഷക ആത്മഹത്യ

'സിറ്റി കണ്‍ട്രോണ്‍ റൂമില്‍ നിന്ന് ലഭിച്ച അറിയിപ്പ് വെച്ച് നോക്കുമ്പോള്‍ പ്രതി ഇത് തന്നെയാണെന്ന് എനിക്ക് സംശയം ഉണ്ടായി. എന്നാല്‍ എന്നെക്കാള്‍ കായികബലമുളള പ്രതിയെ എനിക്ക് ഒറ്റക്ക് കീഴടക്കാനാവില്ല. അതിനാല്‍ അയാളെ ഞാന്‍ സംശയിക്കുന്നുണ്ടെന്ന് തോന്നിക്കാത്ത വിധത്തില്‍ ഹെല്‍മറ്റ് വെക്കാത്തതെന്തന്ന് ചോദിച്ചു. വാഹന പരിശോധനയുടെ ഭാഗമായി ഒന്ന് സ്റ്റേഷന്‍ വരെ വരാമോ എന്നും ചോദിച്ചു. മോഷ്ടാവിന് എന്റെ പെരുമാറ്റത്തില്‍ സംശയം വരാതിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്റ്റേഷനില്‍ കയറ്റിയതോടെ മറ്റ് പോലീസുകാരുടെ സഹായത്തോടെ പ്രതി സജീവിനെ കസ്റ്റഡിലെടുത്തു' ബിജുകുമാര്‍ പറയുന്നു.

ഒരാഴ്ച്ചക്കിടെ മൂന്ന് മാല മോഷണമാണ് നടത്തിയതെന്ന് പ്രതി സജീവ് പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കണ്ടത്താന്‍ സഹായിച്ച ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥരായ ബിജുവിനെയും, ശരത്തിനെയും സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രനാണ് ആദരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റിയിലെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗം ചേര്‍ന്നിരുന്നു.

First published: February 9, 2019, 9:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading