കൊല്ലം: തെരുവുനായ ബൈക്കിന് കുറുകെചാടി കൊല്ലത്തും കോഴിക്കോടും അപകടം. കൊല്ലത്ത് കൊട്ടാരക്കര സ്വദേശിനിയുടെ ഇരുചക്രവാഹനത്തിന് കുറുകെയാണ് തെരുവുനായ ചാടിയത്. അപകടത്തില്‍പ്പെട്ട കവിത എന്ന യുവതിയുടെ കാലൊടിഞ്ഞു. കോഴിക്കോട് അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകേ തെരുവുനായ ചാടുകയായിരുന്നു.
ഇരുവരും ബൈക്കിൽ നിന്ന് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ പേരാമ്പ്ര സ്വദേശി മല്ലിക, മകന്‍ രജില്‍ എന്നിവര്‍ക്ക് പരിക്കേറ്റു.ബൈക്കിന്റെ പിറകില്‍നിന്ന് വീണ മല്ലികയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read-കോട്ടയത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍
ഞായറാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളിലായി തെരുവു നായയുടെ ആക്രമണത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു. നാല് കുട്ടികളടക്കമാണ് ഏഴ് പേര്‍ക്ക് ഇന്ന് തെരുവു നായയുടെ കടിയേറ്റത്. കോഴിക്കോട് നാലുപേർക്കും കണ്ണൂർ, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കടിയേറ്റത്.

ഇതിനിടെ തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു വര്‍ഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ഊര്‍ജിതമാക്കാനാണ് നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kollam, Kozhikode, Stray dog attack