• HOME
  • »
  • NEWS
  • »
  • kerala
  • »
  • Fire | കൊച്ചിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെ തീപിടിത്തം; പൂര്‍ണമായി കത്തി നശിച്ചു

Fire | കൊച്ചിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെ തീപിടിത്തം; പൂര്‍ണമായി കത്തി നശിച്ചു

തൃപ്പൂണിത്തുറയില്‍നിന്നു വന്ന് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങവേയാണു തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

  • Share this:
    കൊച്ചി: മേനകാ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. തൃപ്പൂണിത്തുറ സ്വദേശി ലിയോണ്‍ ക്രിസ്റ്റിയുടെ ബൈക്കാണ് പൂര്‍ണമായും കത്തിയത്. തൃപ്പൂണിത്തുറയില്‍നിന്നു വന്ന് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങവേയാണു തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഓടി മാറി. ക്ലബ് റോഡില്‍നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ കെടുത്തി.

    Accident | കെ.എസ്.ആര്‍.ടി.സി മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

    തിരുവനന്തപുരം: നവായിക്കുലത്ത് കെഎസ്ആര്‍ടിസി(KSRTC) മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്(Injury). തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേര്‍ക്കും ബസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷനോജിനും കണ്ടക്ടര്‍ അഞ്ചല്‍ സ്വദേശി അനൂപിനുമാണ് പരിക്കേറ്റത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി മിന്നലും എതിര്‍ദിശയില്‍ വന്ന തടി ലോറിയുമാണ് കൂട്ടിയിടിച്ചത്.

    Also Read-KSRTC | സര്‍ക്കാര്‍ നല്‍കിയ തുക ഉടന്‍ അക്കൗണ്ടിലെത്തും; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ഭാഗികമായി ശമ്പളം നല്‍കും

    ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അപകടം. തടി ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന ആംബുലന്‍സിന്റെ ബാക്കില്‍ തട്ടിയ ശേഷം ബസ് തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

    അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ആറ് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ യാത്രക്കാരില്‍ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    രോഗിയെ കൊണ്ടുപോയ ശേഷം മടങ്ങി വന്ന ആംബുലന്‍സിന്റെ പിന്‍ഭാഗത്താണ് ബസ് തട്ടിയത്. തുടര്‍ന്ന് ലോറിയുടെ സൈഡിലും ഇടിക്കുകയായിരുന്നു.
    Published by:Jayesh Krishnan
    First published: