നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അമിതവേഗത്തിൽ പാഞ്ഞ ബൈക്കിടിച്ച് പൊലീസുകാരന് പരിക്ക്; അപകടം ബൈക്കുകളുടെ പാച്ചിൽ അന്വേഷിക്കാൻ എത്തിയപ്പോൾ

  അമിതവേഗത്തിൽ പാഞ്ഞ ബൈക്കിടിച്ച് പൊലീസുകാരന് പരിക്ക്; അപകടം ബൈക്കുകളുടെ പാച്ചിൽ അന്വേഷിക്കാൻ എത്തിയപ്പോൾ

  തലയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിസാര പരിക്കേറ്റ ബൈക്കോടിച്ച യുവാവിനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  • Share this:
   തിരുവനന്തപുരം: എം.ജി റോഡിലൂടെ ബൈക്കുകൾ ചീറിപ്പായുന്നത് അന്വേഷിക്കാൻ എത്തിയ പൊലീസുകാരന് ബൈക്കിടിച്ച് പരിക്ക്. കന്‍റോൺമെന്‍റ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപിനാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ പ്രദീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ബൈക്കോടിച്ച യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. പാളയം പഞ്ചാപുര മേഖലയിൽവെച്ചാണ് അമിതവേഗതയിലെത്തിയ ബൈക്ക് പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചത്. എം.ജി റോഡിൽ ബൈക്കുകളുടെ മത്സരയോട്ടം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു പ്രദീപ്. വേഗത്തിലെത്തിയ ബൈക്കിന് കൈകാണിച്ചെങ്കിലും നിർത്താതെ പ്രദീപിനെ ഇടിച്ചിടുകയായിരുന്നു.

   ഇടിയുടെ ആഘാതത്തിൽ പ്രദീപ് ദൂരേക്ക് തെറിച്ചുവീണു. ബൈക്കും നിയന്ത്രണംവിട്ട് മറിഞ്ഞു. സംഭവത്തിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
   First published:
   )}