കോഴിക്കോട്: വൈദ്യുതി പോസ്റ്റ് ദേഹത്തേക്ക് വീണ് ബൈക്ക് യാത്രക്കാരന് മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്ജുന് (22) ആണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിനിടയാക്കിയത് കെഎസ്ഇബിയുടെ അനാസ്ഥായാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം. തിരക്കുള്ള റോഡിലേക്ക് പോസ്റ്റ് ചുവടെ മുറിച്ചിടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നതിന്.
ഇതിനിടയില്‍ അതിലൂടെ വന്ന അര്‍ജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. അര്ജുന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട്-ബേപ്പൂര്‍ പാത ഉപരോധിക്കുകയാണ്.
Found Dead | ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയില്‍
കൊല്ലം: ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു(52), ഷീജ(45) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ ഇരുകൈകളിലെയും വിരലുകള്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഫൊാറന്‍സിക് വിദഗ്ധരും പോലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഏക മകന്: അഭിനവ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.