തിരുവനന്തപുരം: മുട്ടത്തറയില്‍ ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്കു നല്കുന്ന കടയില്‍ തീപിടിത്തം(Fire). ഉദ്ഘാടനം ചെയ്യാന്‍ ഇരുന്ന കടയിലാണ് തീപ്പിടിത്തം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 32 ബൈക്കുകള്‍ കത്തിനശിച്ചു. വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്.
അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിലാണു തീപിടിത്തമുണ്ടായത്. വഴിയാത്രക്കാരാണ് കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. സമീപത്തൊന്നും മറ്റ് കടകളില്ല. പുതിയ കെട്ടിടമാണ്.
ജനാലകള്‍ തകര്‍ത്താണ് ഫയര്‍ ഫോഴ്സ് തീയണച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. നാലരയോടെ ഉണ്ടായ തീപിടിത്തം അഞ്ചരയോടെ അണയ്ക്കാനായെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്.
Accident | തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു തെറിച്ചു വീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്(Injury). ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം(Accident) നടന്നത്. മതിലകം മഞ്ഞളി വീട്ടില്‍ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്. യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു വളവില്‍ അമിതവേഗത്തില്‍ തിരിഞ്ഞതോടെയാണ് പിന്‍വശത്തെ ഡോറിന് സമീപം നിന്ന യുവതിയാണ് റോഡിലേക്ക് തെറിച്ച് വീണതും ഗുരുതരമായി പരിക്കേറ്റതും. ബസ് സാധാരണ വഴിയില്‍ നിന്ന് മാറി മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബസിന്റെ ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദേശം നേരത്തേതന്നെയുള്ളതാണ്. ഇത് ലംഘിച്ചാണ് ബസ് യാത്ര നടത്തിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.