• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുവതീയുവാക്കളുമായി അർധരാത്രി റെയിൽവെ ട്രാക്കിലൂടെ പാഞ്ഞ ബൈക്ക്: ദുരൂഹ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

ട്രെയിൻ വരുന്നതിനായി ലെവൽ ക്രോസ് അടയ്ക്കുന്നതിന് തൊട്ടു മുൻപാണ് ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു പോയത്.

news18
Updated: May 21, 2019, 8:53 AM IST
യുവതീയുവാക്കളുമായി അർധരാത്രി റെയിൽവെ ട്രാക്കിലൂടെ പാഞ്ഞ ബൈക്ക്: ദുരൂഹ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
railway-track ( representational image)
news18
Updated: May 21, 2019, 8:53 AM IST
നെയ്യാറ്റിൻകര: അർധരാത്രിയിൽ റെയില്‍വെ ട്രാക്കിൽ ബൈക്ക് ഓടിച്ചു കയറ്റി യുവാവിന്റെ സാഹസിക ശ്രമം. ഞായറാഴ്ച രാത്രി 12 മണിയോടെ അമരവിള എയ്‌തുകൊണ്ടകാണി ലെവൽ ക്രോസിന് സമീപമായിരുന്നു പരിഭ്രാന്തി ഉയർത്തിയ സംഭവം. ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ എത്തുന്നതിന് മുൻപാണ്  പെൺകുട്ടിയെയും പിറകിലിരുത്തി എത്തിയ യുവാവ് ട്രാക്കിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയത്. ഗേറ്റ് കീപ്പര്‍ സംഭവം കണ്ടതോടെ സ്റ്റേഷനിൽ അറിയിച്ച് ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് ആര്‍പിഎഫ് തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

Also Read-Happy BirthDay Mohanlal: മലയാളത്തിന്റെ താരരാജാവിന് ഇന്ന് 59ാം പിറന്നാൾ

അൽപം മാറി രണ്ട് പേർ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടെങ്കിലും പൊലീസിനെ കണ്ടപാടെ ഇവർ സ്ഥലം വിട്ടു. ഇതിനിടെ യാത്ര തുടർന്ന ട്രെയിനിന്റെ ലോക്കോപൈലറ്റ് ട്രാക്കിനരികില്‍ ബൈക്കുമായി നിൽക്കുന്ന യുവാവിനെയും യുവതിയെയും കണ്ടിരുന്നു. ഇവരുടെ വാഹന നമ്പർ തിരിച്ചറിഞ്ഞ് പൊലീസിന് കൈമാറി. കേരള രജിസ്ട്രേഷനിലുള്ള ഈ നമ്പർ വ്യാജമാണോയെന്നും സംശയിക്കുന്നുണ്ട്. സംഭവം ആത്മഹത്യാ ശ്രമമോ അതോ അട്ടിമറി ശ്രമമോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

സംഭവത്തെ തുടർന്ന് ട്രാക്കിലടക്കം വിശദമായ പരിശോധനകൾക്ക് ശേഷം അരമണിക്കൂറിലേറെ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.

First published: May 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...