നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ടെയിൻമെന്‍റ് സോണില്‍ നിന്ന് കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് യാത്ര; കേസെടുത്ത് RPF

  കണ്ടെയിൻമെന്‍റ് സോണില്‍ നിന്ന് കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് യാത്ര; കേസെടുത്ത് RPF

  യുവാക്കളുടെ അഭ്യാസം റെയില്‍വേ അധികൃതര്‍ അറിഞ്ഞതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇ‌ടയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥര്‍ തടഞ്ഞു

  Bike ride through railway track

  Bike ride through railway track

  • Share this:
   കോവിഡ് വ്യാപനം മുലം കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്ത് നിന്ന് പുറത്തുകടക്കാന്‍ യുവാക്കളുടെ സാഹസിക ശ്രമം. റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചാണ് യുവാക്കള്‍ കണ്ടെയ്മെന്റ് സോണ്‍ മറികടക്കാന്‍ ശ്രമിച്ചത്.

   യുവാക്കളുടെ അഭ്യാസം റെയില്‍വേ അധികൃതര്‍ അറിഞ്ഞതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇ‌ടയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥര്‍ തടഞ്ഞു. ഉദ്യോ​ഗസ്ഥര്‍ എത്തിയതോ‌ടെ യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നു.
   TRENDING:യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[PHOTOS]സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി [NEWS]
   സംഭവത്തില്‍ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെ റെയില്‍വേ സുരക്ഷാ സേന കേസെടുത്തു. ബൈക്ക് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. അതിക്രമിച്ചു കടക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തത്.

   ചവറ സ്വദേശിയായ യുവാവിന്റെ പേരിലുള്ളതാണ് ബൈക്ക്. എന്നാൽ ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ഇതേസമയം യുവാക്കളുടെ ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
   Published by:user_49
   First published:
   )}