Accident| കാറിന്റെ തുറന്ന ഡോറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു; മറ്റൊരു കാർ കയറി യുവാവിന് ദാരുണാന്ത്യം
Accident| കാറിന്റെ തുറന്ന ഡോറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു; മറ്റൊരു കാർ കയറി യുവാവിന് ദാരുണാന്ത്യം
കാറിന്റെ ഡോറിൽ തട്ടിവീണ റഫീഖിന്റെ ശരീരത്തിലൂടെ പിന്നില്‍നിന്നു വന്ന മറ്റൊരു കാര്‍ കയറിയിറങ്ങുകയായിരുന്നു
റഫീഖ്
Last Updated :
Share this:
വയനാട് ബത്തേരിയിൽ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ തുറന്ന ഡോറില്‍ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ബത്തേരി മാവടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണു മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.
ബത്തേരി- മണിച്ചിറ റോഡില്‍ മണിച്ചിറ അരമനയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ കാര്‍ യാത്രികന് തുറന്നപ്പോള്‍ ബൈക്കിലെത്തിയ റഫീഖ് ഡോറില്‍ ഇടിച്ചു റോഡില്‍വീണു. ഈ സമയത്തു പിന്നില്‍നിന്നു വന്ന മറ്റൊരു കാര്‍ റഫീഖിന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയാണ് റഫീഖ്.
അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു
പത്തനംതിട്ട: എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ( 63), മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖിൽ രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം.
എതിർദിശയിലേക്ക് വന്ന കാറിലുണ്ടായിരുന്ന ചടയമംഗലം സ്വദേശികളായ 4 പേർ പരുക്കേറ്റ് ചികിത്സയിലാണ്. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂർ ഭാഗത്തേക്ക് വരികയായിരുന്നു. എതിരെ കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.
രാവിലെ പാലക്കാട് കല്ലിക്കോടുണ്ടായ മറ്റൊരു അപകടത്തിൽ രണ്ടുപേർ മരിച്ചു. കോഴിക്കോട് - പാലക്കാട് ദേശിയ പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്. മണ്ണാർക്കാട് പയ്യനടം രാജീവ് (49), മണ്ണാർക്കാട് കുന്ന് ജോസ് ശിവൻ (51) എന്നിവരാണ് മരിച്ചത്. രാവിലെ 7.15 നായിരുന്നു അപകടം. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും മണ്ണാർക്കാട് നിന്നുവന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പൊലീസ് സ്റ്റേഷന്റെ മതിൽ ഇടിച്ചു തകർത്തു. ഒരാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയാണ് മരിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.