കണ്ണൂർ: കെ എസ് ആർ ടി സി ബസ്സിന് മുന്നിൽ തുടർച്ചയായി മാർഗതടസം സൃഷ്ട്ടിച്ച ബൈക്ക് യാത്രക്കാരനെ പാഠം പഠിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. നടുറോഡിൽ നടത്തിയ തോന്ന്യാസത്തിന് 10,500 രൂപയാണ് പിഴ ഇട്ടത്. കോത്തായിമുക്ക് സ്വദേശി പ്രവീൺ ആണ് നടപടി നേരിട്ടത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കണ്ണൂരിൽ നിന്ന് കാസർഗോഡ് പോവുകയായിരുന്ന
കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർക്കാണ് ദുരനുഭവം ഉണ്ടായത്. പെരുമ്പയിൽ വെച്ച് ഒരു യുവാവ് ബൈക്കുമായി മുന്നിലെത്തി. എന്നിട്ട് നാല് കിലോമീറ്റർ ദൂരം ബസ്സിന് മറികടക്കാൻ വഴി കൊടുക്കാതെ വെട്ടിച്ച് ഓടിച്ചു കൊണ്ടിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കെ എസ് ആർ ടി സി ഡ്രൈവർ മേൽ ഉദ്യോഗസ്ഥർക്ക് പരാതി നൽക്കുകയും ചെയ്തു. തുടർന്നാണ്
മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചത്. ദൃശ്യങ്ങളിൽനിന്ന് വണ്ടി നമ്പർ കണ്ടെത്തി. അത് പരിശോധിച്ചപ്പോഴാണ് പയ്യന്നൂർ സബ് ആർ ടി ഓഫീസ് പരിധിയിൽ ആണ് എന്ന് തിരിച്ചറിഞ്ഞത്.
"കൈനീട്ടം" ഗംഭീരമാക്കി
പയ്യന്നൂർ സബ്
ആർ ടി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യ കേസാണിത്. 10,500 രൂപ പിഴ ചുമത്തിയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. കെഎസ്ആർടിസി ബസിന് മുന്നിൽ അപകടകരമായ വിധത്തിൽ ഇരുചക്ര വാഹനം ഓടിച്ചു എന്നാണ് കേസ്. ഇന്നലെയാണ് യുവാവിനെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് പിഴ ഈടാക്കിയത്. മേലിൽ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്യാനും ഉദ്യോഗസ്ഥർ മറന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.