കോട്ടയം: 2021ലെ പ്രളയത്തിൽ നഷ്ടപ്പെട്ട ബൈക്ക് പുല്ലകയാറ്റിൽ നിന്ന് കണ്ടെത്തി. മണലിൽ പതിഞ്ഞ നിലയിലായിരുന്നു ബൈക്ക്. കൊക്കയാർ കളപ്പുരയ്ക്കൽ കെ.ആർ.സുരേഷിന്റെ മകൻ ജിഷ്ണു ഉപയോഗിച്ചിരുന്ന ബൈക്കാണു തിരികെ ലഭിച്ചത്.
2019ലാണ് ജിഷ്ണു ബൈക്ക് മേടിച്ചത്. സ്റ്റാർട്ടിങ് പ്രശ്നങ്ങൾ കാരണം പുല്ലകയാറിന് സമീപത്തെ വർക്ക് ഷോപ്പിൽ ബൈക്ക് നന്നാക്കാൻ നൽകിയിരുന്നു. എന്നാൽ 2021ലെ പ്രളയത്തിൽ കടയിൽ വെള്ളം കയറിയെന്ന് ബൈക്ക് ഒലിച്ചു പോയെന്നുമായിരുന്നു കടയുടമ ഇവരെ അറിയിച്ചത്.
കഴിഞ്ഞദിവസം കൂട്ടിക്കൽ സ്വദേശികളായ മജീദ്, രാജു എന്നിവർ കഴിഞ്ഞ ദിവസം ആറ്റിൽ മണലിൽ പതിഞ്ഞ നിലയിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. പുറമേ ഒരു കുഴപ്പവും ഇല്ലെങ്കിലും ബൈക്ക് ഉപയോഗശൂന്യമാണ്.
ചെളിയിൽ പതിഞ്ഞു കിടന്നു എന്ന് കരുതുന്നെങ്കിലും ബൈക്കിനു പുറമേ കേടുപാടുകൾ സംഭവിച്ചിട്ടില്ല. നഷ്ടപ്പെട്ടപ്പോൾ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് കഴുകി എടുത്തപ്പോൾ ബൈക്കിന്റെ സ്ഥിതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bike, Kerala flood, Kottayam