നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

  ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

  പ്രതീഷ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ് തട്ടുകയായിരുന്നു. ഇതേ തുടർന്ന് റോഡിൽ തെറിച്ച് വീണ പ്രതീഷിന്റെ തലയിലൂടെ ടോറസിന്റെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.

  അപകടത്തിൽ മരിച്ച പ്രതീഷ്

  അപകടത്തിൽ മരിച്ച പ്രതീഷ്

  • Share this:
   കൊച്ചി: ടോറസ് കയറിയിറങ്ങി ബൈക്ക് യാത്രികൻ മരണമടഞ്ഞു. പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രി 7.45നാണ് അപകടം നടന്നത്. വായ്ക്കര മോടായിക്കൽ ഗോപാലന്റെ മകൻ പ്രതീഷ് ഗോപാലൻ (36) ആണ് മരിച്ചത്.

   Also Read- മദ്യലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; വായിലിട്ട് ചവച്ചരച്ച് കൊന്നു; പിന്നാലെ ആളും മരിച്ചു

   പ്രതീഷ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ് തട്ടുകയായിരുന്നു. ഇതേ തുടർന്ന് റോഡിൽ തെറിച്ച് വീണ പ്രതീഷിന്റെ തലയിലൂടെ ടോറസിന്റെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഷ്ടമിച്ചിറ സ്വദേശിയായ ടോറസ് ഡ്രൈവർ  അനന്തകൃഷ്ണനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ശാന്തയാണ് മരിച്ച പ്രതീഷിന്റെ മാതാവ്. ഭാര്യ: സൂര്യ.

   Also Read- താലികെട്ടി രണ്ടാം ദിനം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; 22കാരൻ അറസ്റ്റിൽ

   സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനിൽതട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു; സംവിധായകൻ കസ്റ്റഡിയിൽ

   ബംഗളുരുവിൽ സിനിമാ ഷൂട്ടിങ്ങിൽ ഫൈറ്റ് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫർ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ 'ലവ് യു രച്ചൂ' എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ വിവേക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. സംഭവത്തെ തുടർന്ന് വിവേകിനെ ബംഗളുരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   Also Read- കുടുംബവഴക്കിനെ തുടർന്നു ഭാര്യ തൂങ്ങിമരിച്ചു; പിന്നാലെ ഭർത്താവും ജീവനൊടുക്കി

   11 KV വൈദ്യുത ലൈനിനു സമീപം ക്രെയ്‌നിൽ നിൽക്കുമ്പോഴായിരുന്നു അപകടം. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചു. സംവിധായകൻ ശങ്കർ, നിർമ്മാതാവ് ദേശ്പാണ്ഡെ, സ്റ്റണ്ട് സംവിധായകൻ വിനോദ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അജയ് റാവു, രചിതാ റാം എന്നിവർ നായികാനായകന്മാരാവുന്ന സിനിമയാണിത്.

   Also Read- കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരർക്ക് സമ്മാനിച്ച് താലിബാൻ; പ്രായമറിയുന്നത് വസ്ത്രം നോക്കി

   2016ൽ 'മസ്തിഗുഡി' എന്ന സിനിമയുടെ ചിത്രീകരണം നടക്കവേ രണ്ടുപേർ തടാകത്തിൽ വീണുമരിച്ചിരുന്നു. ഹെലികോപ്റ്ററിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കവെയായിരുന്നു ദാരുണ സംഭവം.

   Also Read- 'കേരളം കത്തിക്കണം'; ഇ–ബുൾ ജെറ്റ് വ്ലോഗർമാരുടെ 17 ആരാധകർ പിടിയിൽ
   Published by:Rajesh V
   First published:
   )}