Biker killed in wasp attack കടന്നൽകൂട്ടത്തിന്‍റെ കുത്തേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ദൂരെനിന്ന് വരുമ്പോൾ റോഡിൽ കടന്നൽക്കൂട്ടത്തെ കണ്ട ഉണ്ണികൃഷ്ണൻ ബൈക്ക് ഉപേക്ഷിച്ചു അരകിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: October 17, 2020, 7:26 AM IST
Biker killed in wasp attack കടന്നൽകൂട്ടത്തിന്‍റെ കുത്തേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: മരത്തിൽനിന്ന് അടർന്നുവീണ കടന്നൽക്കൂട്ടത്തിന്‍റെ കുത്തേറ്റു ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെട്ടിക നിർമ്മാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനിൽ ഉണ്ണികൃഷ്ണനാണ്(52) മരിച്ചത്.

ദൂരെനിന്ന് വരുമ്പോൾ റോഡിൽ കടന്നൽക്കൂട്ടത്തെ കണ്ട ഉണ്ണികൃഷ്ണൻ ബൈക്ക് ഉപേക്ഷിച്ചു അരകിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തുകയായിരുന്നു. കുത്തേറ്റു അവശനിലയിലായ അദ്ദേഹം റോഡിൽ തളർന്നുവീണു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്ത് നിരവധിപേർക്ക് കടന്നൽക്കൂട്ടത്തിന്‌റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. സമീപത്ത് മീൻ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒറ്റശേഖരമംഗലം പുന്നപുതുവറ സുധീഷൻ ഭവനിൽ സുദർശനനും കന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തിന് ഇരയായി. ഇദ്ദേഹത്തെ കാരക്കോരണം സിഎസ്ഐ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. സത്രീകൾ ഉൾപ്പടെ നിരവധിപ്പേർക്കും കടന്നലിന്‍റെ കുത്തേറ്റിട്ടുണ്ട്.

ഏറെക്കാലമായി കടന്നൽക്കൂട്ടം പ്രദേശത്ത് ഭീഷണിയായി മരത്തിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. ഭീതിയോടെ മാത്രമാണ് ഇതുവഴി യാത്രചെയ്തിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതേക്കുറിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
Published by: Anuraj GR
First published: October 17, 2020, 7:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading