• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് കാൽനടയാത്രക്കാരി മരിച്ച അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ച യുവാവും മരിച്ചു

തിരുവനന്തപുരത്ത് കാൽനടയാത്രക്കാരി മരിച്ച അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ച യുവാവും മരിച്ചു

ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ് എന്നാണ് പൊലീസ് നൽകുന്ന വിവരം

  • Share this:

    കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽനടയാത്രക്കാരിയുടെ മരണത്തിനിടയാക്കിയ ബൈക്കപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് ഓടിച്ച യുവാവും മരിച്ചു. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദൻ(25) ആണ് മരിച്ചത്. ബൈക്കിടിച്ച് വാഴമുട്ടം സ്വദേശി സന്ധ്യ രാവിലെ മരിച്ചിരുന്നു.

    ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ് എന്നാണ് പൊലീസ് നൽകുന്ന വിവരം. അതിവേഗതയിൽ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യും മീറ്ററുകളോളം തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

    Also Read-തിരുവനന്തപുരം കോവളത്ത് റോഡ് മുറിച്ചുകടക്കവെ 53കാരി ബൈക്കിടിച്ച് മരിച്ചു

    ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽകുടുങ്ങി കിടന്നു. ഇവരുടെ കാൽ അറ്റു പോയ നിലയിലായിരുന്നു.

    Published by:Jayesh Krishnan
    First published: