• HOME
  • »
  • NEWS
  • »
  • kerala
  • »
  • Police ചെങ്കൊടി കണ്ട് CPM പ്രവര്‍ത്തകരെന്നു പോലീസ് കരുതി; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ പരസ്യക്കാര്‍

Police ചെങ്കൊടി കണ്ട് CPM പ്രവര്‍ത്തകരെന്നു പോലീസ് കരുതി; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ പരസ്യക്കാര്‍

ചുവന്ന കൊടി കണ്ടതോടെ സിപിഎം പ്രവര്‍ത്തകര്‍ എന്ന് കരുതി പൊലീസുകാര്‍ തടയാതിരിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ(Chief Minister) സുരക്ഷാ വാഹനവ്യൂഹത്തിലേക്ക് ചൊങ്കൊടിയുമായി ബൈക്കുകളെത്തിയത് പൊലീസിന്(Police) പൊല്ലാപ്പായി. നഗരത്തിലെ ഒരു ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ബൈക്കുകള്‍. എന്നാല്‍ ചുവന്ന കൊടി കണ്ടതോടെ സിപിഎം പ്രവര്‍ത്തകര്‍ എന്ന് കരുതി പൊലീസുകാര്‍ തടയാതിരിക്കുകയായിരുന്നു.

    ഞായറാഴ്ച ജനറല്‍ ആശുപത്രി-എകെജി സെന്റര്‍ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ മറ്റു വാഹനങ്ങളെല്ലാം തടഞ്ഞുവെച്ചിരുന്നു. ഈ സമയമാണ് പത്തോളം ബൈക്കുകള്‍ എത്തിയത്. പൊലീസുകാര്‍ ബൈക്കുകള്‍ കടത്തിവിടുകയും ചെയ്തു.

    Also Read-Accident | പാറമടക്കുളത്തില്‍ ലോറി മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ മരിച്ചത് ശ്വാസകോശത്തില്‍ ചളികയറി

    മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തില്‍ കടന്ന് അദ്ദേഹത്തിന്റെ കാറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് ഹോട്ടലിന്റെ പരസ്യക്കാരാണെന്ന് പൊലീസുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ജീപ്പ് ബൈക്കുകാരെ തടഞ്ഞു നിര്‍ത്തി താക്കീത് നല്‍കിയ ശേഷം വിട്ടയച്ചു. എന്നാല്‍ മുന്‍കൂട്ടി അറിയിച്ചാണ് ബൈക്ക് റാലി നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.

    Honey Trap | പൊലീസുകാരോട് DGP; ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍; ജാഗ്രത പാലിക്കണം

    തിരുവനന്തപുരം: പാക് ചാരസംഘടനകളുടെ ഹണിട്രാപ്പില്‍(Honey Trap) കുടുങ്ങരുതെന്ന് പൊലീസുകാര്‍ക്ക്(Police) മുന്നറിയിപ്പ് നല്‍കി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്(Anil Kant DGP). പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. സേനകളില്‍നിന്നു രഹസ്യംചോര്‍ത്താന്‍ പാക്ക് സംഘങ്ങള്‍ ഹണിട്രാപ് വഴി ശ്രമിക്കുന്നുതായാണ് മുന്നറിയിപ്പ്.

    Also Read-Bus Fare |'എസ്എഫ്‌ഐയുമായി ഞാന്‍ സംസാരിച്ചോളാം; പ്രസ്താവന വളച്ചൊടിച്ചു'; കൺസഷൻ നിരക്ക് വിവാദത്തിൽ വിശദീകരണവുമായി ആന്റണി രാജു

    രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദേശമെന്നു ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്.

    സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള ഹണി ട്രാപ്പ് സംഭവങ്ങളുണ്ടായാല്‍ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

    Also Read-Suicide | നവവധു ആത്മഹത്യ ചെയ്ത നിലയിൽ; ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്
    രാജ്യത്തെ വിവിധ ഏജന്‍സികളെ ലക്ഷ്യമിട്ട്പാകിസ്ഥാന്‍ ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍ ഇതിനോടകം ചാരസംഘടനകള്‍ ഒരുക്കിയ ഹണിട്രാപ്പില്‍ കുടുങ്ങിയിട്ടുമുണ്ട്.
    Published by:Jayesh Krishnan
    First published: