കൊച്ചിയിലേക്ക് പോകും മുമ്പ് ബിന്ദു അമ്മിണി ബാലന്റെ ഓഫീസിൽ എത്തി

തിങ്കളാഴ്ച 3.30നാണ് ഇവര്‍ സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിലെത്തിയത്. നിവേദനം നൽകാനാണ് ഇവർ എത്തിയതെന്നും എന്നാല്‍ മന്ത്രി ഓഫീസിൽ ഇല്ലായിരുന്നുവെന്നും ഓഫീസ് അറിയിച്ചു.

News18 Malayalam | news18-malayalam
Updated: November 27, 2019, 8:17 AM IST
കൊച്ചിയിലേക്ക് പോകും മുമ്പ് ബിന്ദു അമ്മിണി ബാലന്റെ ഓഫീസിൽ എത്തി
തിങ്കളാഴ്ച 3.30നാണ് ഇവര്‍ സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിലെത്തിയത്. നിവേദനം നൽകാനാണ് ഇവർ എത്തിയതെന്നും എന്നാല്‍ മന്ത്രി ഓഫീസിൽ ഇല്ലായിരുന്നുവെന്നും ഓഫീസ് അറിയിച്ചു.
  • Share this:
തിരുവനന്തപുരം: ശബരിമല കയറാനെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിലുണ്ടായിരുന്ന ബിന്ദു അമ്മിണി മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി എന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ആരോപണം ഏറെ ചർച്ചയായിരുന്നു. ഇത് തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച് മന്തി ബാലനും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സർക്കാർ വിശദീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളിയും വ്യക്തമാക്കിയിരുന്നു.

also read :'തിരുവനന്തപുരത്തില്ലാത്ത ഞാന്‍ എങ്ങനെ ബിന്ദു അമ്മിണിയുമായി ചർച്ച നടത്തും?' സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി മന്ത്രി എ. കെ ബാലന്റെ ഓഫീസ് രംഗത്തെത്തി. കൊച്ചിയിലേക്ക് പോകുന്നതിന് മുമ്പ് മന്ത്രിയുടെ  ഓഫീസിൽ ബിന്ദു അമ്മിണി എത്തിയിരുന്നെന്ന്  ഓഫീസ് അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ മന്ത്രി ഓഫീസിൽ ഇല്ലായിരുന്നുവെന്നും ഓഫീസ് വ്യക്തമാക്കി. തിങ്കളാഴ്ച 3.30നാണ് ഇവര്‍ സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിലെത്തിയത്. നിവേദനം നൽകാനാണ് ഇവർ എത്തിയതെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ലീഗൽ അസിസ്റ്റന്റ് റാങ്ക് പട്ടികയിലുള്ള ഇവർ പട്ടിക വിഭാഗങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്ന കോടതിയിൽ ലീഗൽ അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു നിവേദനം നൽകിയിരുന്നു. ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അധ്യാപകനെതിരെ മറ്റൊരു നിവേദനവും ഇവർ നൽകി.

also read:ശബരിമല: ബിന്ദു അമ്മിണി മന്ത്രി എ.കെ ബാലനെ കണ്ടതെന്തിന്? യുവതികൾ എത്തിയതിനു പിന്നിൽ ഗൂഡാലോചനയെന്ന് മുല്ലപ്പള്ളി

ഇവർ ബിന്ദു അമ്മിണിയാണെന്ന് വ്യക്തമായതോടെ നിരീക്ഷിക്കാൻ നിർദേശിച്ചു. ചെങ്ങന്നൂരിൽ ട്രെയിനിറങ്ങി ശബരിമലയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന സ്പ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് റെയിൽവേ പൊലീസിനോടും നിരീക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. രാത്രിയോടെ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ഇവർ കൊച്ചിയിലെത്തി തൃപ്തിയുടെ സംഘത്തിൽ ചേരുകയായിരുന്നു.
First published: November 27, 2019, 8:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading