HOME /NEWS /Kerala / കനകദുര്‍ഗയും ബിന്ദുവും ശബരിമലയിലെത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് സത്യവാങ്മൂലം

കനകദുര്‍ഗയും ബിന്ദുവും ശബരിമലയിലെത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് സത്യവാങ്മൂലം

ബിന്ദുവും കന്കദുർഗയും (ഫയൽ ചിത്രം)

ബിന്ദുവും കന്കദുർഗയും (ഫയൽ ചിത്രം)

നാലു പൊലീസുകാരെയാണ് ഇരുവരുടെയും സുരക്ഷയ്ക്കായി നിയോഗിച്ചത്. ഇവര്‍ സിവില്‍ വേഷത്തിലായിരുന്നെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കൊച്ചി: ശബരിമലയില്‍ കനകദുര്‍ഗയും ബിന്ദുവും എത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് പൊലീസിന്റെ സത്യവാങ്മൂലം. ഇരുവര്‍ക്കും പമ്പ മുതല്‍ പൊലീസ് സുരക്ഷയൊരുക്കിയെന്നും പത്തനംതിട്ട എസ്.പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നാലു പൊലീസുകാരെയാണ് ഇരുവരുടെയും സുരക്ഷയ്ക്കായി നിയോഗിച്ചത്. ഇവര്‍ സിവില്‍ വേഷത്തിലായിരുന്നെന്നും എസ്.പി വ്യക്തമാക്കുന്നു.

    പതിനെട്ടാംപടി ഒഴിവാക്കി വി.ഐ.പി ഗേറ്റിലൂടെ യുവതികളെ പ്രവേശിപ്പിച്ചത് പ്രതിഷേധക്കാരെ ഒഴിവാക്കാനായിരുന്നെന്നും എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്.

    Also Read നാമജപത്തില്‍ പങ്കെടുത്ത ബിജെപി നേതാക്കളുടെ അറസ്റ്റ് വിലക്കി ഹൈക്കോടതി

    യുവതികളെ ശബരിമലയില്‍ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും ഗൂഡാലോചനയാണെന്ന് ആരോപിച്ച് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ശബരിമല പ്രവേശനത്തിനായി പൊലീസിന്റെ സഹായം തേടുകയായിരുന്നെന്നായിരുന്നു കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും പ്രതികരണം.

    First published:

    Tags: Kanakadurga and bindhu, Sabarimala, Sabarimala Women Entry, കനകദുര്‍ഗ, ശബരിമല സ്ത്രീ പ്രവേശനം