• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബിന്ദുവും കനകദുർഗയും ആധുനിക നവോത്ഥാന നായികമാർ'; കോളജ് മാഗസിനെതിരെ ഹിന്ദു ഐക്യവേദി

'ബിന്ദുവും കനകദുർഗയും ആധുനിക നവോത്ഥാന നായികമാർ'; കോളജ് മാഗസിനെതിരെ ഹിന്ദു ഐക്യവേദി

'ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി' എന്ന പേരില്‍ പുറത്തിറക്കിയ മാഗസിന്‍ മതവികാരം വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം

News 18

News 18

  • Last Updated :
  • Share this:
    കൊച്ചി: സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ എത്തിയ ബിന്ദുവിനെയും കനകദുർഗയെയും ആധുനിക നവോത്ഥാന നായികമാരെന്ന് വിശേഷിപ്പിച്ച് കോളജ് മാഗസിന്‍. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജ് മാഗസിന്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പൊലീസില്‍ പരാതി നല്‍കി. ഇന്ന് ഹൈന്ദവ സംഘടനകള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തും.

    'ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി' എന്ന പേരില്‍ പുറത്തിറക്കിയ മാഗസിന്‍ മതവികാരം വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും പുകഴ്ത്തിയതാണ് പ്രതിഷേധത്തിന് കാരണം. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം നേരിട്ട 'മീശ' നോവലിനും ആര്‍പ്പോ ആര്‍ത്തവത്തിനും മാഗസിന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

    അതേസമയം, പള്ളിത്തര്‍ക്കം അടക്കം സമീപകാലത്ത് മറ്റു മതങ്ങളില്‍ വിവാദങ്ങളുയര്‍ത്തിയ സംഭവങ്ങളെക്കുറിച്ച് മാഗസിനില്‍ പരാമര്‍ശമില്ലെന്നാണ് ആക്ഷേപം. മാഗസിനെതിരെ ഹിന്ദു ഐക്യവേദി കോതമംഗലം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ചരിത്രം വളച്ചൊടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളും മാഗസിന്‍ തയാറാക്കിയവര്‍ നടത്തിയതായി സംഘടന ആരോപിക്കുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും മാഗസിനെതിരെ രംഗത്തുവന്നിട്ടുണ്ട്.



    First published: