കോട്ടയം : ശബരിമല യാത്ര നീട്ടി വയ്ക്കാൻ തയ്യാറെന്ന് കനകദുർഗയും ബിന്ദുവും അറിയിച്ചതായി പൊലീസ്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്ത് യാത്ര മാറ്റി വയ്ക്കണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന.
Also Read-കുമ്മനം മടങ്ങിയെത്തുന്നു; തിരുവനന്തപുരത്ത് മത്സരിച്ചേക്കും
ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ഇരുവർക്കും സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.ഒന്നേകാൽ ലക്ഷത്തോളം ഭക്തർ എത്തുന്ന സ്ഥലത്ത് രണ്ടു പേർക്ക് മാത്രമായി സുരക്ഷ നൽകിയാൽ ഉണ്ടാകുന്ന തിരക്ക് മൂലം മറ്റ് ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ തിരക്ക് കുറവുള്ള ദിവസം യാത്ര ചെയ്താൽ സുരക്ഷ നൽകാമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ഇരുവരും അംഗീകരിച്ചതായി കോട്ടയം
ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് കോഴിക്കോട്-മലപ്പുറം സ്വദേശികളായ കനകദുർഗ, ബിന്ദു എന്നിവർ എത്തിയത്. പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിൽ ഇരുവരെയും വലിയനടപ്പന്തലിന് സമീപം വരെയെത്തിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു.
തുടർന്ന് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സന്നിധാനത്തേക്ക് തിരികെ വരുമെന്ന ഉറച്ച നിലപാടിലിരുന്ന ഇവർ ഇന്ന് പൊലീസ് ആവശ്യത്തെ തുടർന്നാണ് യാത്ര നീട്ടി വയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. പൊലീസ് അറിയിക്കുന്ന തീയതി കൂടി പരിഗണിച്ച് വീണ്ടും സന്നിധാനത്തേക്ക് പോകാനാണ് ബിന്ദുവിനേയും കനക ദുർഗയുടെയും പദ്ധതി
അതേസമയം ഇരുവരുടെയും ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ല. ആശുപത്രി വിട്ടാൽ ഏതെങ്കിലും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നാണ് സൂചന. അറിയിക്കുന്ന .പൊലീസിനെ ആവശ്യം താൽക്കാലികമായി അംഗീകരിച്ചു എന്നതിനപ്പുറം ശബരിമല യാത്ര സംബന്ധിച്ച നിലപാടിൽ നിന്ന് ഒരു മാറ്റവും ഇല്ല എന്നാണ് ബിന്ദുവും കനകദുർഗ്ഗയും വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Supreme court