• HOME
  • »
  • NEWS
  • »
  • kerala
  • »
  • EXCLUSIVE- ശബരിമല ദർശനത്തിന് മുമ്പ് ബിന്ദുവും കനകദുർഗയും തങ്ങിയത് കുടകിലെ ലോഡ്ജിൽ

EXCLUSIVE- ശബരിമല ദർശനത്തിന് മുമ്പ് ബിന്ദുവും കനകദുർഗയും തങ്ങിയത് കുടകിലെ ലോഡ്ജിൽ

  • Last Updated :
  • Share this:
    കുഡഗ്: ശബരിമല ദർശനത്തിന് പുറപ്പെടുംമുമ്പ് ബിന്ദുവും കനകദുർഗയും താമസിച്ചത് കർണാടകയിലെ കുടക് ജില്ലയിലെന്ന് വ്യക്തമായി. കുടകിലെ വിരാജ്പേട്ടിലുള്ള ഡൊഡ്ഡാചുകിയിലെ സീതാലക്ഷ്മി ലോഡ്ജിലായിരുന്നു ബിന്ദുവും കനകദുർഗയും താമസിച്ചിരുന്നത്. ന്യൂസ് 18 കന്നഡയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

    ഡിസംബർ 29ന് ഉച്ചയ്ക്ക് 2.12ന് ഇവിടെയെത്തി മുറിയെടുത്ത ഇരുവരും ഡിസംബർ 31ന് രാത്രി പത്ത് മണിക്കാണ് ലോഡ്ജിൽനിന്ന് മടങ്ങിയത്. രണ്ടുദിവസത്തോളം ഇവർ ഇവിടെ തങ്ങി. മുറിയെടുക്കുന്നതിനുള്ള തിരിച്ചറിയൽ രേഖയായി ആധാർ കാർഡാണ് നൽകിയത്. പിന്നീട് ശബരിമല ദർശനം നടത്തിയ ഇരുവരുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പത്രങ്ങളിലും ചാനലുകളിലും വന്നതോടെയാണ് ലോഡ്ജ് ജീവനക്കാർക്ക് ഇവരെ മനസിലായത്. അതേസമയം രണ്ടു ദിവസം ലോഡ്ജിൽ തങ്ങിയപ്പോൾ ശബരിമല ദർശനത്തിന് പോകുന്നവർ ധരിക്കുന്നതുപോലയുള്ള മാലയോ ആചാരപരമായ വസ്ത്രമോ അല്ല ഇവർ ധരിച്ചിരുന്നതെന്നും ലോഡ്ജ് ജീവനക്കാർ പറഞ്ഞു.

    യുവതികൾ ശബരിമലയിൽ ദർശനം നടത്തി; സ്ഥിരീകരിച്ച് പൊലീസ്

    ജനുവരി രണ്ടിന് പുലർച്ചെ 3.45ഓടെയാണ് ബിന്ദുവും കനകദുർഗയും ശബരിമല ദർശനത്തിന് എത്തിയത്. യുവതികൾ ശബരിമല ദർശനം നടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നുവന്നത്. ഇതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാനത്ത് ഹർത്താൽ ആചരിച്ചു. ഹർത്താലിൽ സംസ്ഥാന വ്യാപകമായി അക്രമമുണ്ടായി. പലയിടത്തും സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.

    അതിനിടെ യുവതികൾക്ക് ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഭാര്യയാണ് കുടകിലെ ജില്ലാ കളക്ടർ ശ്രീദേവി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

    First published: