നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭരണാധികാരികള്‍ മറുപടി പറയണം'; ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ ബിന്ദു കൃഷ്ണ

  'ഭരണാധികാരികള്‍ മറുപടി പറയണം'; ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ ബിന്ദു കൃഷ്ണ

  ഇതും ഒറ്റപ്പെട്ട സംഭവമാണോയെന്നും ഭരണാധികാരികള്‍ മറുപടി പറയണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു

  ബിന്ദു കൃഷ്ണ

  ബിന്ദു കൃഷ്ണ

  • Share this:
   തിരുവനന്തപുരം: ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. വളരെ വേദനയും ഞെട്ടലും ഉളവാക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.

   സംഭവം നടന്ന സ്ഥലത്ത് എത്തിയ പട്രോളിംഗ് പോലീസ് യുവതിക്ക് നേരെ ഉണ്ടായ അതിക്രമത്തെ നിസ്സാരവല്‍ക്കരിച്ച് കണ്ടതാണ് ഏറ്റവുമധികം വേദനയുളവാക്കിയതെന്ന് അവര്‍ പറയുന്നു.

   കാണാന്‍ കഴിയുന്ന അകലത്തേക്ക് മറഞ്ഞ അക്രമികളെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിയുമായിരുന്ന പോലീസ് അതിന് തയ്യാറായില്ലെന്നും അതേസമയം ആക്രമിക്കപ്പെട്ട യുവതിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കാനും പോലീസ് തയ്യാറാകാതിരുന്നത് വേദനാജനകമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

   ഇതും ഒറ്റപ്പെട്ട സംഭവമാണോയെന്നും ഭരണാധികാരികള്‍ മറുപടി പറയണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. വീഴ്ച വരുത്തിയവര്‍ക്കെതിരെ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

   Also Read-ആലപ്പുഴയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

   ഏത് രാത്രിയിലും തൊഴില്‍ മേഖലയില്‍ നിന്നും തൊഴിലിന് ശേഷം ഭീതിയില്ലാതെ സ്ത്രീകള്‍ക്കും വീടുകളില്‍ എത്തണമെന്നും അതാണ് സമത്വമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

   തൃക്കുന്നപ്പുഴ പാനൂരിന് സമീപം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ആണ് സംഭവം നടന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക സുബിനയ്ക്ക് (35) പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേര്‍ രാത്രിയില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}