• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം സീറ്റ് നിഷേധിച്ചതായി സൂചന; പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ; കൊല്ലത്ത് വൈകാരിക രംഗങ്ങള്‍

കൊല്ലം സീറ്റ് നിഷേധിച്ചതായി സൂചന; പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ; കൊല്ലത്ത് വൈകാരിക രംഗങ്ങള്‍

"ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും", മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ബിന്ദു കൃഷ്ണ

ബിന്ദു കൃഷ്ണ

  • Share this:
    കൊല്ലം : നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലം കോണ്‍ഗ്രസ് ഓഫീസില്‍ വൈകാരിക നിമിഷങ്ങള്‍. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദുകൃഷ്ണ വികരാധീതയായത്.

    "ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും", മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

    ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരുന്നു. അതേ സമയം തന്നോട് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നും അവിടെ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.

    ധര്‍മടത്തടക്കം മറ്റെവിടേയും താന്‍ മത്സരിക്കാന്‍ തയ്യാറാണ്. തനിക്ക് അതിൽ ഭയമില്ലെന്നും  അവര്‍ വ്യക്തമാക്കി. കഴിഞ്ഞ നാലുവർഷമായി കൊല്ലം കേന്ദ്രമാക്കി താൻ പ്രവർത്തിക്കുകയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ചില കെപിസിസി അംഗങ്ങളും ഡിസിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പടെ രാജി സന്നദ്ധത അറിയിച്ചുകഴിഞ്ഞതായി പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു.

    ഇരിക്കൂറിലും മട്ടന്നൂരിലപും പ്രതിഷേധം

    ഇരിക്കൂർ സീറ്റിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കി പരിഗണിക്കുന്നതിനെതിരെ എ ഗ്രൂപ്പ് പ്രമേയം പാസാക്കി സോണിയാഗാന്ധിക്ക് അയച്ചു. ഇരിക്കൂറിൽ മൂന്നു ബ്ലോക്ക് കമ്മിറ്റികളിൽ ആലക്കോട്, ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റികളുടെ പ്രസിഡന്റുമാർ പ്രമേയത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സജീവ് സമാന്തര ഗ്രൂപ്പ് പ്രവർത്തനം നടത്തിയ വ്യക്തിയാണെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. രാവിലെ ചേർന്ന ഗ്രൂപ്പ് യോഗത്തിൽ കെപിസിസി സെക്രട്ടറിമാർ അടക്കമുള്ളവർ പങ്കെടുത്തു. ഇതിനുശേഷം ശ്രീകണ്ഠപുരം നഗരത്തിൽ പ്രകടനം നടത്തുകയും ബ്ലോക്ക് കമ്മിറ്റി ഓഫിസിനു മുൻപിൽ ധർണ നടത്തുകയും ചെയ്തു. സജീവിന്റെ സ്ഥാനാർഥിത്വത്തിനെതിരെ കഴിഞ്ഞ ദിവസം രണ്ടു ബ്ലോക്ക് കമ്മിറ്റി ഓഫിസുകൾ പൂട്ടിയിടുകയും കരിങ്കൊടി കെട്ടുകയും ചെയ്തിരുന്നു.

    Also Read- 'കാലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു'; കാസര്‍കോട് ഡി.സി.സിക്കെതിരേ ഉണ്ണിത്താന്‍

    കെ.സി.ജോസഫിലൂടെ വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെ പരിഗണിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതിലും കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണ്. രക്തസാക്ഷി ഷുഹൈബിന്റെ മണ്ഡലം പാര്‍ട്ടി ഏറ്റെടുക്കണമെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. മട്ടന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വവും. സമൂഹമാധ്യമങ്ങളിലാണ് പ്രതിഷേധം ആളിക്കത്തുന്നത്. ഷുഹൈബിന്റെ മട്ടന്നൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണമെന്നാണ് ആവശ്യം.

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കല്ലാതെ വോട്ട് നല്‍കില്ലെന്ന നിലപാടില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉറച്ച് നില്‍ക്കുന്നു. പ്രാദേശിക വികാരം മാനിക്കാതെ മണ്ഡലം ഏകപക്ഷീയമായി ആര്‍എസ്പിക്ക് നല്‍കിയെന്നും ആക്ഷേപമുണ്ട്. മട്ടന്നൂര്‍ ഘടകകക്ഷിക്ക് നല്‍കുന്നതിലുള്ള എതിര്‍പ്പ് ഡിസിസി നേതൃത്വം നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. തീരുമാനത്തില്‍ ഷൂഹൈബിന്റെ കുടുംബത്തിനും അമര്‍ഷമുണ്ടെന്നാണ് സൂചന. ആര്‍എസ്പി കേന്ദ്ര കമ്മിറ്റി അംഗവും, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ഇല്ലിക്കല്‍ അഗസ്തിയാണ് മട്ടന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. 44 വര്‍ഷത്തിനു ശേഷമാണ് കണ്ണൂരില്‍ അപ്രതീക്ഷിതമായി ഒരു സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചത്.
    Published by:Rajesh V
    First published: