• HOME
  • »
  • NEWS
  • »
  • kerala
  • »
  • BINDU KRISHNA URGES STATE GOVERNMENT TO BEAR FULL MEDICAL EXPENSES OF ONE AND A HALF YEAR OLD IN CASE OF MISTAKE IN VACCINATION JK TV

വാക്‌സിന്‍ നല്‍കുന്നതില്‍ പിഴവ്; ഒന്നര വയസ്സുകാരന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കണം; ബിന്ദു കൃഷ്ണ

കുഞ്ഞിന്റെ തുടയില്‍ എടുക്കേണ്ടിയിരുന്ന ഇഞ്ചക്ഷന്‍ കാല്‍മുട്ടിലാണ് എടുത്തതെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്ര അധികൃതര്‍ തന്നെ സമ്മതിച്ചതായാണ് കുട്ടിയുടെ അച്ഛന്റെ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത്.

ബിന്ദു കൃഷ്ണ

ബിന്ദു കൃഷ്ണ

  • Share this:
ആലപ്പുഴ: കൊല്ലം തൃക്കോവില്‍വട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഒന്നര വയസ്സുള്ള മകന്‍ മുഹമ്മദ് ഹംദാന് വാക്‌സിന്‍ നല്‍കുന്നതില്‍ പിഴവ് പറ്റിയ സാഹചര്യത്തില്‍ ഹംദാന്റെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ അഡ്വ. ബിന്ദുകൃഷ്ണ. കുഞ്ഞിന്റെ തുടയില്‍ എടുക്കേണ്ടിയിരുന്ന ഇഞ്ചക്ഷന്‍ കാല്‍മുട്ടിലാണ് എടുത്തതെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്ര അധികൃതര്‍ തന്നെ സമ്മതിച്ചതായാണ് കുട്ടിയുടെ അച്ഛന്റെ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത്.

ഹംദാന്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പും, ജില്ലാ മെഡിക്കല്‍ ഓഫീസറും വിലയിരുത്തണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. കുട്ടിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിന്മേല്‍ വീഴ്ച വരുത്തിയവരെ ശാസിച്ചു എന്ന് എഴുതി പരാതി അവസാനിപ്പിക്കാതെ ആ പിഞ്ചുമകന്റെ കുടുംബം അനുഭവിക്കുന്ന വേദന മനസ്സിലാക്കി കുട്ടിയുടെ ആരോഗ്യസ്ഥിതിക്ക് അടിയന്തിര പ്രാധാന്യം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

Also Read-കെഎസ്ആർടിസി ഡിപ്പൊകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങില്ല; സിഎംഡി ബിജുപ്രഭാകർ

ഒന്നരവയസുകാരന് പ്രതിരോധ കുത്തിവെപ്പടുത്തതില്‍ പാളിച്ചയുണ്ടായതെന്ന പരാതി കഴിഞ്ഞ ദിവസമാണുയര്‍ന്നത്. തുടയില്‍ എടുക്കേണ്ട കുത്തിവെയ്പ്പ് കാല്‍മുട്ടില്‍ എടുത്തതോടെ മുഖത്തല സ്വദേശിയായ ഒന്നര വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാവുകയായിരുന്നു. തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് ഗുരുതര ചികിത്സാ പിഴവ് ഉയര്‍ന്നത്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ മാതാപിതാക്കള്‍ ഹംദാനെ തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ട് പോയത്. തുടയില്‍ എടുക്കേണ്ട കുത്തിവയ്പ് സ്ഥാനം തെറ്റിച്ച് കാല്‍മുട്ടിലെടുത്തു. അന്നുതന്നെ ഹംദാന്‍ വേദന കൊണ്ടുള്ള അസ്വസ്ഥത പ്രകടിച്ചു. പിന്നാലെ നടക്കാതെയുമായി. ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിഎംഒ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി. ഡി.എം.ഒ ഓഫീസില്‍ നിന്ന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു. കുത്തിവെപ്പ് എടുത്ത നഴ്‌സിന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാല്‍ വലിച്ചതുകൊണ്ടാണ് സ്ഥാനം തെറ്റിയത് എന്ന വാദമാണ് ആശുപത്രി അധികൃതരുടേത്.
Published by:Jayesh Krishnan
First published:
)}