നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Bineesh Kodiyeri| ബിനീഷിന്റെ ജാമ്യം; കോടിയേരിക്കും സിപിഎമ്മിനും ആശ്വാസം

    Bineesh Kodiyeri| ബിനീഷിന്റെ ജാമ്യം; കോടിയേരിക്കും സിപിഎമ്മിനും ആശ്വാസം

    ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലേ കഴിഞ്ഞ നവംബർ 13നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

    News18 Malayalam

    News18 Malayalam

    • Share this:
    തിരുവനന്തപുരം: ഇഡി (enforcement directorate)കേസിൽ ബിനീഷ് കോടിയേരിക്ക് (Bineesh Kodiyeri)ജാമ്യം കിട്ടിയതോടെ സിപിഎം(cpm) സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ (Kodiyeri Balakrishnan) മടങ്ങി വരവും വേഗത്തിലാകും.  ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിനു മുൻപേ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത.

    ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലേ കഴിഞ്ഞ നവംബർ 13നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. തുടർ ചികിത്സ ആവശ്യമായതിനാൽ അവധി അനുവദിക്കുന്നു എന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റിന്റെ വിശദീകരണം. തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുൻപായിരുന്നു മുന്നണിയുടെ നായകന്റെ മാറ്റം. മകനെതിരേ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ബാധിക്കാതിരാക്കാനുള്ള കരുതലായിരുന്നു കോടിയേരിയുടെ തീരുമാനം.

    ബിനിഷിന് ജാമ്യം കിട്ടിയതോടെ സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിവരാൻ കോടിയേരിക്കു മുന്നിലുള്ള തടസ്സം പൂർണമായും നീങ്ങുകയാണ്. ആലപ്പുഴ സമ്മേളനത്തിൽ പിണറായിയുടെ പകരക്കാരനായി സിപിഎം സെക്രട്ടറിയായ കോടിയേരിക്ക് തൃശൂരിലേത് രണ്ടാം ഊഴമായിരുന്നു. സിപിഎം മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി സെക്രട്ടറിയാകാം.

    എറണാകുളത്ത് കോടിയേരിയുടെ മൂന്നാമൂഴമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവനു കൈമാറിയെങ്കിലും തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ നയിച്ചത് കോടിയേരി തന്നെയായിരുന്നു. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും നിർണയാക ഇടപെടലുകളാണ് കോടിയേരി നടത്തിയത്.
    Also Read-Mullaipperiyar | മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു
    ആരോഗ്യം കൂടി മെച്ചപ്പെട്ടതോടെ ബിനീഷിന്റെ ജയിൽ വാസം മാത്രമായിരുന്നു തിരിച്ചുവരവിന് തടസ്സം. അടുത്തയാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തിൽ കോടിയേരിയുടെ തിരിച്ചുവരവ് തീരുമാനിക്കപ്പെടാനാണ് സാധ്യത. നവംബർ അഞ്ചാം തീയതി സംസ്ഥാന സെക്രട്ടേറിയറ്റും ആറിനും ഏഴിനും സംസ്ഥാന സമിതിയും ചേരും.

    അറസ്റ്റിലായി ഒരു വർഷം തികയുന്ന വേളയിലാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ 2 ആൾജാമ്യത്തിനു പുറമേ, രാജ്യം വിടരുത്, വിചാരണക്കോടതിയിൽ കൃത്യമായി ഹാജരാകണം തുടങ്ങിയ നിബന്ധനകളിന്മേലാണ് ജാമ്യം. ബിനീഷ് ഇന്ന് ജയിൽമോചിതനാകും.
    Published by:Naseeba TC
    First published:
    )}