നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bineesh Kodiyeri ബിനീഷ് കോടിയേരി ഒരു വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായി

  Bineesh Kodiyeri ബിനീഷ് കോടിയേരി ഒരു വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായി

  കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

  • Share this:
   കള്ളപണം വെളുപ്പിക്കല്‍ കേസില്‍(money laundering case)  ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി(Bineesh Kodiyeri) ജയില്‍ നിന്നും പുറത്തിറങ്ങി.രാത്രി എട്ട് മണിയോടൊയാണ്‌ ബിനീഷ് ജയില്‍ നിന്ന് പുറത്തിറങ്ങിയത്.

   സത്യം ജയിക്കുമെന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബിനിഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ച തെന്നും കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

   അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കര്‍ണാടകയില്‍ നിന്ന് തന്നെ ആളുകള്‍ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകള്‍ അവസാന നിമിഷം കോടതിയില്‍ വെച്ച് പിന്മാറുകയായിരുന്നു. എന്തുകൊണ്ടാണ് പിന്മാറിയതെന്ന കാര്യം വ്യക്തമല്ല. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. അതിനാലാണ് ബിനീഷ് പുറത്തിറങ്ങാന്‍ വൈകിയത്

   വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാൻ ഒരു ദിവസം ബാക്കി നിൽക്കെ ആയിരുന്നു ജാമ്യം. ഇഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്.

   'ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോടും സ്ത്രീകളോടും പോലീസ് മര്യാദയായി സംസാരിക്കണം': വി ഡി സതീശൻ

   ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോടും സ്ത്രീകളോടും പൊലീസ് മര്യാദയായി സംസാരിച്ചില്ലെങ്കില്‍ അതിശക്തമായ നിലയില്‍ നേരിടുമെന്ന മുന്നറിയിപ്പ് നല്‍കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറാന്‍ കേരളത്തിലെ പോലീസിന് ആരാണ് ലൈസന്‍സ് കൊടുത്തത്? ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീവിരുദ്ധ പോലീസായി കേരളാ പോലീസ് മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

   നിയമസഭാ മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പെണ്‍കുട്ടികളോട് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ സി.ഐയും എസ്.ഐയും ആശുപത്രിയില്‍ വച്ച് അപമര്യാദയായി പെരുമാറി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ സി.ഐ മോശമായാണ് പെണ്‍കുട്ടികളോട് സംസാരിച്ചത്. സ്ത്രീവിരുദ്ധ സര്‍ക്കാരാണെന്നു തോന്നുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അനുപമയുടെ പരാതി ഡി.ജി.പിക്ക് നല്‍കി ആറു മാസം കഴിഞ്ഞാണ് എഫ്.ഐ.ആര്‍ ഇട്ടത്. ഇത് കേരളത്തില്‍ അനുവദിച്ചുകൊടുക്കില്ല. തുല്യപങ്കാളികളായി തുല്യനീതി നല്‍കി സ്ത്രീകളോട് പെരുമാറണം. സമരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

   എം.ജി സര്‍വകലാശാലയില്‍ അപമാനിക്കപ്പെട്ട എ.ഐ.എസ്.എഫ് നേതാവ് പരാതി നല്‍കിയിട്ടും പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തില്ല. ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയിലെ നേതാവിനെതിരെ ലൈംഗികാതിക്രമം കാട്ടിയിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലും പോലീസ് തയാറാകുന്നില്ല. ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോടും സ്ത്രീകളോടും മര്യാദയായി സംസാരിച്ചില്ലെങ്കില്‍ അതിശക്തമായ നിലയില്‍ നേരിടും. സൂക്ഷച്ചു സംസാരക്കണമെന്ന് പൊലീസിനെ ഓര്‍മ്മപ്പെടുത്തുന്നു.
   Published by:Jayashankar AV
   First published:
   )}