• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bineesh Kodiyeri: ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറി; ബിനീഷ് കോടിയേരി ജയില്‍ മോചിതനായില്ല

Bineesh Kodiyeri: ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറി; ബിനീഷ് കോടിയേരി ജയില്‍ മോചിതനായില്ല

അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കര്‍ണാടകയില്‍ നിന്ന് തന്നെ ആളുകള്‍ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകള്‍ അവസാന നിമിഷം കോടതിയില്‍ വെച്ച് പിന്മാറുകയായിരുന്നു.

ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി

  • Share this:
    ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ (Money Laundering) കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി (Bineesh Kodiyeri) ഇന്ന് ജയില്‍ മോചിതനാകില്ല. ജാമ്യക്കാര്‍ പിന്മാറിയതോടെയാണ് ബിനീഷ് ജയിലില്‍ തുടരേണ്ടി വന്നത്. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകുകയായിരുന്നു. ബിനീഷിനെ ഇന്ന് തന്നെ പുറത്തിറക്കാനായിരുന്നു സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ശ്രമിച്ചത്. എന്നാല്‍ അവസാന നിമിഷം അത് നടക്കാതെ വരികയായിരുന്നു.

    Also Read- Sorcereress| മന്ത്രവാദിനി ചമഞ്ഞ് ഒന്നരക്കോടി രൂപ വില വരുന്ന 400 പവൻ സ്വർണം തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ

    അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കര്‍ണാടകയില്‍ നിന്ന് തന്നെ ആളുകള്‍ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകള്‍ അവസാന നിമിഷം കോടതിയില്‍ വെച്ച് പിന്മാറുകയായിരുന്നു. എന്തുകൊണ്ടാണ് പിന്മാറിയതെന്ന കാര്യം വ്യക്തമല്ല. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. അതിനാല്‍ ബിനീഷ് ഇന്ന് ജയില്‍ മോചിതനായില്ല.

    Also Read- Pocso Case| വിവാഹ വാഗ്ദാനം നല്‍കി 15കാരിയെ പീ‍ഡിപ്പിച്ചു;  പള്ളിയിലെ ഉസ്താദിന് 25 വര്‍ഷം കഠിനതടവ്

    കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുകയുള്ളൂ. ജാമ്യക്കാരെ ശനിയാഴ്ച കോടതിയില്‍ വീണ്ടും ഹാജരാക്കി ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ഇറങ്ങാന്‍ കഴിയൂ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Also Read- പാലക്കാട് ട്രെയിനില്‍ കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടി

    ജാമ്യവ്യവസ്ഥയിലുള്ള എതിർപ്പാണ് കർണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന.
    വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാൻ ഒരു ദിവസം ബാക്കി നിൽക്കെ ആയിരുന്നു ജാമ്യം. ഇഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്.
    Published by:Rajesh V
    First published: