നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സിനിമ എന്റെ പാഷന്‍; പഠിച്ചത് വക്കീല്‍ പണി, അത് ചെയ്ത് മുന്നോട്ടുപോകും'; ബിനീഷ് കോടിയേരി ഇനി ഫുള്‍ടൈം അഭിഭാഷകന്‍

  'സിനിമ എന്റെ പാഷന്‍; പഠിച്ചത് വക്കീല്‍ പണി, അത് ചെയ്ത് മുന്നോട്ടുപോകും'; ബിനീഷ് കോടിയേരി ഇനി ഫുള്‍ടൈം അഭിഭാഷകന്‍

  ബിനീഷ് കൂടുതല്‍ സൂര്യപ്രഭയോട് കൂടി തിരിച്ചുവരുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

  • Share this:
   കൊച്ചി: ബിനീഷ് കോടിയേരി(Bineesh Kodiyeri) ഇനിമുതല്‍ മുഴുവന്‍ സമയ അഭിഭാഷകനായി(Advocate) പ്രവര്‍ത്തിക്കും. സുഹൃത്തുക്കളുമായ ചേര്‍ന്ന് കൊച്ചിയില്‍ പുതിയ ഓഫീസ് ആരംഭിച്ചു. സഹപാഠികളായിരുന്ന പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവരാണ് ബിനീഷ് കോടിയേരിയുടെ കൂടെയുള്ളത്.

   'പഠിച്ചത് വക്കീല്‍ പണിയാണ്. ഇനി അത് ചെയ്ത് മുന്നോട്ടുപോകും സിനിമ എന്റെ പാഷനാണ്. അത് ഒപ്പം കൊണ്ടുപോകും' എറണാകുളത്ത് ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ലോ ഓഫീസ് ആരംഭിച്ചതിന് ശേഷം മാധ്യനങ്ങളോട് പ്രതികരിച്ചു.

   2006ലാണ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പെടുത്ത തീരുമാനമായിരുന്നു സജീവമായി അഭിഭാഷകവത്തുകയെന്നതെന്ന് ബിനീഷ് പറഞ്ഞു. പഠിച്ചിറങ്ങിയ സമയത്ത് ദുബായില്‍നിന്നും നല്ലൊരു ഓഫര്‍ വന്നു. അന്ന് അങ്ങോട്ടു പോയെന്നും ബിനീഷ് പറയുന്നു.

   Also Read-Sandeep Murder | സന്ദീപിന്റേത് ബിജെപി-ആര്‍എസ്എസ് ആസൂത്രിത കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; കോടിയേരി

   ചടങ്ങില്‍ പങ്കെടുക്കാന്‍ പിസി ജോര്‍ജും എത്തിയിരുന്നു. മൂന്നു നല്ല സൂഹൃത്തുക്കളുടെ കൂട്ടായ്മയാണിതെന്നും നല്ല വക്കീലന്മാരായി അവര്‍ മാറുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ബിനീഷിന്റെ കേസ് കോടതിക്കു മുന്നിലാണ്. നീതി ലഭിക്കും. ബിനീഷ് കൂടുതല്‍ സൂര്യപ്രഭയോട് കൂടി തിരിച്ചുവരുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

   MA Yousafali | അപകടത്തില്‍ സഹായിച്ചവരോട് നന്ദി; കൈനിറയെ സമ്മാനങ്ങളുമായി എം.എ.യൂസഫലിയെത്തി

   ഹെലികോപ്ടര്‍ അപടത്തില്‍പ്പെട്ടപ്പോള്‍ (Helicopter Crash) സഹായത്തിനെത്തിയ കുടുംബത്തെയും ഹെലികോപ്ടര്‍ അടിയന്തിരമായി ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമകളെയും കണ്ട് നന്ദിപറഞ്ഞ് പ്രമുഖ വ്യവസായി എം.എ.യൂസഫ് അലി (Leading Business Man MA Yousafali).പനങ്ങാട് പോലീസ സ്‌റ്റേഷനു സമീപം അപകടം നടന്ന സ്ഥലത്തോട് ചേര്‍ന്ന് താമസിയ്ക്കുന്ന രാജേഷിന്റെയും പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ ഭാര്യ ബിജിയുടെയും വീട്ടിലാണ് യൂസഫലി ആദ്യമെത്തിയത്. അപകടത്തില്‍പ്പെട്ടത് താനാണെന്ന് പോലുമറിയാതെ മനുഷ്യത്വപൂര്‍ണ്ണമായ ഇടപെടല്‍ നടത്തിയതിന് ഇരുവരെയും യൂസഫലി അഭിനന്ദിച്ചു.

   സ്വിസ് നിര്‍മ്മിതവാച്ച്,സ്വര്‍ണ്ണബ്രൈസ്ലറ്റ്,രണ്ടുപേര്‍ക്കുമായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് എന്നിവ സമ്മാനമായി കൈമാറി.രാജേഷിന്റെ സഹോദരിയുടെ വിവാഹത്തിനുള്ള സമ്മാനമായി സ്വര്‍ണ്ണം നല്‍കുമെന്നും യൂസഫലി വാക്ക് നല്‍കി.രാജ്യത്തെ തന്നെ ഏറ്റവും സമ്പന്‍മാരില്‍ ഒരാളായ യൂസഫ് വീട്ടിലെത്തിയതില്‍ രാജേഷി ബിജിയും സന്തോഷം പ്രകടിപ്പിച്ചു.അപകടം നടന്നപ്പോള്‍ യുസഫലിയാണ് ഉള്‍പ്പെട്ടതെന്ന് അറിഞ്ഞിരുന്നില്ല.

   അപകടത്തില്‍ പെട്ടത് ആരായാലും സഹായം ചെയ്യുമായിരുന്നു. പി.പി.ഇ കിറ്റണിഞ്ഞിരുന്നതിനാല്‍ യൂസഫലിയെയും കുടുംബത്തെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും രാജേഷ് പറയുന്നു.അവധിയിലായിരുന്ന ബിജി ഉടന്‍ സമീപത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വേഗത്തിലാവുകയും ചെയ്തു.ബിജിയുടെ രക്ഷാപ്രവര്‍ത്തന മികവിനെ പോലീസും പുരസ്‌കാരം നല്‍കി അഭിനന്ദിച്ചിരുന്നു

   നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി പറഞ്ഞു. ലേക്‌ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ദൈവമാണ് രക്ഷിച്ചത്. അപകടം നടന്നപ്പോൾ മഴയത്ത് കുടയുമായി എത്തി പിടിച്ചുകൊണ്ടുവന്നത് ഈ സഹോദരനാണ്. ഇവരെ കാണാൻ എത്തുമെന്ന് നേരത്തെ അറിയിച്ചതാണ്.എന്നാൽ പല കാരണങ്ങൾകൊണ്ട് സാധിച്ചില്ല. സർജറി നടത്തേണ്ടി വന്നു. നാല് മാസം വിശ്രമത്തിലായിരുന്നു. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ നടക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

   ഹെലികോപ്ടര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയായ നെട്ടൂര്‍ സ്‌ദേശി പീറ്ററിന്റെ വീട്ടിലെത്തിയും യൂസഫലി നന്ദി പ്രകാശിപ്പിച്ചു. ഐഫോണുകളും വാച്ചുകളുമടക്കം കുടുംബത്തിന് സമ്മാനവും നല്‍കി.ഹെലികോപ്ടര്‍ പതിച്ച ഇടത്തിന് ഉടമ വാടക ചോദിച്ചെന്ന സമൂഹമാധ്യമപ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യൂസഫലിയും പീറ്ററും വ്യക്തമാക്കി.തെറ്റായ വിവരങ്ങളാണ് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിയ്ക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

   തിരുവനന്തപുരത്തെ പുതിയ ലുലമാള്‍ ഉദ്ഘാടനം ഉടന്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. കോട്ടയത്തും കോഴിക്കോടും പുതിയ മാളുകള്‍ പണിയുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുകയാണ്. നിക്ഷേപ സൗഹൃദമാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യം.അനുകൂലസാഹചര്യമല്ലെങ്കില്‍ സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങള്‍ താന്‍ തയ്യാറാവില്ല.25000 തൊഴിലവസരങ്ങള്‍ അധികം വൈകാതെ സൃഷ്ടിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

   കഴിഞ്ഞ ഏപ്രിൽ 11നായിരുന്നു സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്ടർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്. അപടകത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സമീപവാസിയായ രാജേഷും ഭാര്യ ബിജിയുമാണ് എത്തിയത്. ഇവരാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്. വാഹനമെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ ഇവരുടെ വീട്ടിലാണ് യൂസഫലി കഴിഞ്ഞത്. ചിലവന്നൂരിലെ വീട്ടിൽ നിന്നും ലേക്ക് ഷോർ ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു. അപകടം. പനങ്ങാട്  ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ ഇറക്കാൻ ഉദ്ദേശിച്ച  ഹെലികോപ്റ്റർ ഡോക്ടർ മോശം കാലാവസ്ഥയെ തുടർന്ന് സമീപത്തെ ചതുപ്പിൽ ഇറക്കുകയായിരുന്നു.
   Published by:Jayesh Krishnan
   First published: