നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

    ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

    യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യം ബിനോയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

    ബിനോയി കോടിയേരി

    ബിനോയി കോടിയേരി

    • News18
    • Last Updated :
    • Share this:
      മുംബൈ: ബിനോയ് കോടിയേരിക്ക് എതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. യുവതി നേരത്തെ മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ എത്തി നൽകിയ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പരിഗണിച്ച് ആണ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തുക.

      also read: യാത്രക്കാരെ മർദിച്ച സംഭവം: കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി

      യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യം ബിനോയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ മുംബൈ സെഷൻസ് കോടതി പരിഗണിക്കും.

      ജാമ്യ ഹർജിയിൽ കോടതി തീരുമാനം വന്നതിന് ശേഷം മാത്രം ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടന്നാൽ മതി എന്ന നിലപാടിൽ ആണ് മുംബൈ പൊലീസ്.

      അതേസമയം അന്വേഷണ സംഘത്തിന് ബിനോയിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂരും തിരുവനന്തപുരത്തും എത്തി മുംബൈ പൊലീസ് അന്വേഷണം നടത്തിയിരുന്നു.
      First published:
      )}